KeralaLatest

ശാന്തിഗിരിയിൽ പൂർണ്ണകുംഭമേള ചടങ്ങുകൾ ആരംഭിച്ചു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിൽ പൂര്‍ണ്ണകുംഭമേളയുടെ ചടങ്ങുകൾ ആരംഭിച്ചു. രാവിലെ 5.00 മണിയുടെ ആരാധനയെത്തുടർന്ന് പ്രാർത്ഥനാലയം, പർണശാല, സഹകരണമന്ദിരം എന്നിവിടങ്ങളിലായി സന്യാസി സന്യാസിനിമാരുടെ പ്രത്യേക പുഷ്പാഞ്ജലി നടന്നു.  തുടർന്ന്  രാവിലെ ആറിന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ധ്വജം ഉയർത്തി.  വൈകുന്നേരം ആറിനു പ്രാർത്ഥനാലയം, പർണശാല, സഹകരണമന്ദിരം എന്നിവിടങ്ങൾ വലംവെച്ച് സന്യാസി സന്യാസിനിമാർ പങ്കെടുക്കുന്ന കുംഭപ്രദക്ഷിണം നടക്കും.  ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി എന്നിവര്‍ കുംഭപ്രദക്ഷിണത്തിന് നേതൃത്വം നല്‍കും.

1973 ലാണ് ശാന്തിഗിരിയിൽ കുംഭമേള തു‌ടങ്ങിയത്. തീരാവ്യാധികളില്‍ നിന്നും മാറാത്ത കുംടുംബദോഷങ്ങളില്‍ നിന്നും പൂർവ്വജന്മപാപകൃതമായ കര്‍മ്മദോഷങ്ങളില്‍ നിന്നും മോചനത്തിനും ശാന്തിക്കുംവേണ്ടി വ്രതനിഷ്ഠയോടെയാണ് കുംഭം എടുക്കേണ്ടത്.

സദ് വാസനകളുടെ പ്രതീകമായ മണ്‍കുടത്തില്‍ നിറയ്ക്കുന്ന വാസനാദ്രവ്യങ്ങളും ഔഷധികളും, വ്രതാനുഷ്ടാനങ്ങളുമെല്ലാം ജീവിതത്തില്‍ പുലര്‍ത്തേണ്ട കൃത്യനിഷ്ഠയും കരുതലും നിശ്ചയദാര്‍ഢ്യവുമാണ് ഓർമ്മിപ്പിക്കുന്നത്.

ശാന്തിഗിരി ന്യൂസിൽ കുംഭമേളയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

Related Articles

Back to top button