InternationalLatest

അസമില്‍ കണ്ടാമൃഗത്തിന്റെ കൊമ്പുകള്‍ കത്തിക്കും

“Manju”

ഗുവഹതി: അന്ധവിശ്വാസങ്ങളും കെട്ടുകഥകളും വേട്ടയും അവസാനിപ്പിക്കാന്‍ കണ്ടാമൃഗത്തിന്റെ 2500 ഓളം കൊമ്പുകള്‍ കത്തിക്കാന്‍ തീരുമാനിച്ച്‌ അസം മന്ത്രിസഭ. സെപ്റ്റംബര്‍ 22ന് ബുധനാഴ്ച 2,479 കണ്ടാമൃഗ കൊമ്പുകളാണ് വന്യജീവി സംരക്ഷണ വകുപ്പ് കത്തിക്കുന്നത്. 1972ലെ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരമാണിത്. അസമിലെ ആറോളം സംസ്ഥാന ട്രഷറികളില്‍ നിന്നുമായി കണ്ടാമൃഗ കൊമ്പുകള്‍ തിങ്കളാഴ്ച കാസിരംഗ ദേശീയ പാര്‍കില്‍ എത്തിച്ചു.
കണ്ടാമൃഗ കൊമ്പുകള്‍ കത്തിക്കുന്ന ചടങ്ങില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ പങ്കെടുക്കും. കൊമ്പുകള്‍ കത്തിക്കാനായി എല്ലാ സജ്ജീകരണങ്ങളും തയ്യാറായി കഴിഞ്ഞു. മുഖ്യ വന്യജീവി വാര്‍ഡന്‍ എം കെ യാദവാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കണ്ടാമൃഗ കൊമ്പുകളുടെ ഉപയോഗം സംബന്ധിച്ച്‌ ശാസ്ത്രീയമായ തെളിവുകള്‍ ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും ഇവയ്ക്ക് ഔഷധഗുണമുണ്ടെന്ന കെട്ടുകഥയ്ക്ക് വന്‍ പ്രചാരമാണുള്ളത്.
അതുകൊണ്ടുതന്നെ കണ്ടാമൃഗ വേട്ടകള്‍ വന്‍ തോതില്‍ നടന്നുവരുന്നുമുണ്ട്. കണ്ടാമൃഗത്തിന്റെ കൊമ്പുകള്‍ സംബന്ധിച്ച്‌ നിരവധി അന്ധവിശ്വാസങ്ങളും കെട്ടുകഥകളും നിലവിലുണ്ട്. ഇതിനെ മറികടക്കുവാനുള്ള നീക്കമാണിപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്.

Related Articles

Back to top button