KeralaLatest

മതങ്ങളുടെ ആത്യന്തികമായ അന്തസത്ത മാനവിക സ്നേഹം – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

കരുനാഗപ്പള്ളി : മതങ്ങളുടെ ആത്യന്തികമായ അന്തസത്ത മാനവീക സ്നേഹമാണെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അഭിപ്രായപ്പെട്ടു. കൊല്ലം ഡോ.ബി.ആര്‍. അംബേദ്കര്‍ സ്റ്റഡി സെന്റര്‍ കരുനാഗപ്പള്ളിയില്‍ ഐ.എം.എ. ഹാളില്‍ സംഘടിപ്പിച്ച ശ്രീനാരായണഗുരു മഹാസമാധി ദിനാചരണത്തോടനുബന്ധിച്ചുള്ള മാനവമൈത്രി സദസ്സ് 2021 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി. വിശ്വാസത്തിലും ആചാരാനുഷ്ഠാനത്തിലും വൈചിത്രമുള്ളവരാണെങ്കിലം മനുഷ്യരെല്ലാവരും ഏകോദര സഹോദരന്മാരാണെന്നും, ആ ഒരു ചിന്തയിലൂടെ ജീവിക്കുവാനുള്ള ആര്‍ജ്ജവം കേരളീയ സമൂഹത്തിലുണ്ടാകുമ്പോള്‍ ഇന്ന് നിലനില്‍ക്കുന്ന അസമത്വങ്ങള്‍ മാറുമെന്നും സ്വാമി പറഞ്ഞു. ദൈവദശകം സി.ഡി. പ്രകാശനവും മുതിര്‍ന്ന പത്രപ്രവര്‍ത്തകരെയും സാമൂഹ്യ പ്രവര്‍ത്തകരേയും സി.ആര്‍. മഹേഷ് എം.എല്‍.എ. ആദരിച്ചു. ഡോ.ബി.ആര്‍.അംബേദ്കര്‍ സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ ബോബന്‍ ജി നാഥ് അദ്ധ്യക്ഷനായിരുന്നു. വൈസ് ചെയര്‍മാന്‍ ആര്‍.സനജന്‍ ആദരിക്കുന്നവരെ പരിചയപ്പെടുത്തി. കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജു, ശ്രീനാരായണ സഹോദര ധര്‍മ്മവേദി ജനറല്‍ സെക്രട്ടറി ആര്‍ വിനോദ്കുമാര്‍, സൗത്ത് ഇന്ത്യന്‍ കെ.പി.സി.സി. സെക്രട്ടറി എല്‍.കെ. ശ്രീദേവി, കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഡ്വ.കെ.എ. ജവാദ്, ശൂരനാട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളി വികാരിയും പുരസ്ത്യ താരം മാസിക ചീഫ് എഡിറ്ററുമായ റവ.ഫാ. ഫിലിപ്പ് തരകന്‍ തുടങ്ങിയ വര്‍ വിശിഷ്ടാതിഥിയായിരുന്നു. അംബേദ്കര്‍ സ്റ്റഡി സെന്റര്‍ ജനറല്‍ സെക്രട്ടറി ചൂളൂര്‍ ഷാനി സ്വാഗതവും അജി ലൗലാന്റ് കൃതജ്ഞതയും രേഖപ്പെടുത്തി.

Related Articles

Back to top button