IndiaLatest

മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി

“Manju”

ബെംഗളൂരു: സംസ്ഥാനത്ത് മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. സംസ്ഥാനത്ത് മതപരിവര്‍ത്തനം വ്യാപകമാണെന്നും തന്റെ അമ്മ അടുത്തകാലത്ത് ക്രിസ്ത്യന്‍ മതം സ്വീകരിച്ചതായും എം.എല്‍.എ ഗൂലിഹട്ടി ശേഖര്‍ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ക്രിസ്ത്യന്‍ മിഷനറിമാര്‍ ഹൊസദുര്‍ഗ മണ്ഡലത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു എംഎല്‍എയുടെ ആരോപണം. മുന്‍ സ്പീക്കര്‍ കെ.ജി ബൊപ്പയ്യ, നാഗ്താന്‍ എംഎല്‍എ ദേവാനന്ദ് എന്നിവരും കര്‍ണാടകയില്‍ മതപരിവര്‍ത്തനം വര്‍ധിച്ചു വരുന്നതായി പറഞ്ഞിരുന്നു.

Related Articles

Back to top button