ErnakulamKeralaLatest

ആദിവാസി ഊരുകള്‍ കളക്ടര്‍ സന്ദര്‍ശിച്ചു

“Manju”

എറണാകുളം കുട്ടബുഴ പഞ്ചായത്തിലെ ആദിവാസി ഊരുകള്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് സന്ദര്‍ശിച്ചു. ഊരു നിവാസികളുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനായിരുന്നു ജില്ലാ കളക്ടര്‍ എത്തിയത്. ഊരു നിവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു കുട്ടമ്ബുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിലെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നേരിട്ടെത്തിയത്. കളക്ടറായി ചുമതലയേറ്റ ശേഷം ആദ്യമായി ഊരിലെത്തിയ ജാഫര്‍ മാലിക്കിനെ പരമ്ബരാഗത വേഷമണിഞ്ഞ് പാട്ടു പാടിയും നൃത്തം ചെയ്തും ഊരു നിവാസികള്‍ വരവേറ്റു.
ആദിവാസി ഊരുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. തങ്ങളുടെ പ്രശ്നങ്ങളറിയാന്‍ കളക്ടര്‍ നേരിട്ടെത്തിയ സന്തോഷത്തിലായിരുന്നു ഊരു നിവാസികളും. കുഞ്ചിപ്പാറ ഏകാദ്ധ്യാപക വിദ്യായലം സന്ദര്‍ശിച്ച്‌ വിദ്യാര്‍ത്ഥികളുമായും കളക്ടര്‍ സംവദിച്ചു. ശേഷം കുഞ്ചിപ്പാറ, തലവച്ചപാറ കോളനികളില്‍ മാസ്ക് വിതരണം ചെയ്ത ശേഷമാണ് കളക്ടര്‍ മടങ്ങിയത്.

Related Articles

Back to top button