AlappuzhaIndiaLatest

വര്‍ഗ്ഗീയതക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് കാമ്പയിന്‍ നടത്തും

“Manju”

ആലപ്പുഴ: വര്‍ഗ്ഗീയതക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് ക്യാംപെയ്ന്‍ തുടങ്ങുന്നു. ഇന്ത്യ യുണൈറ്റഡ് എന്ന ക്യാമ്പയിന്‍ ഒക്ടോബര്‍ 2 ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങാനാണ് തീരുമാനം. 1000 കേന്ദ്രങ്ങളില്‍ പദയാത്ര നടത്തും.140 മണ്ഡലങ്ങളില്‍ ഐക്യ സദസ് സംഘടിപ്പിക്കും. ഒരു ലക്ഷം ഭവനങ്ങളില്‍ ഗാന്ധി നെഹ്റു സ്മൃതി സംഗമം നടത്താനും യൂത്ത് കോണ്‍​ഗ്രസ് സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.
വര്‍ഗീയ ചേരിതിരിവുകള്‍ ഉണ്ടാക്കാന്‍ അപകടകരമായ ശ്രമം നടക്കുന്നുവെന്ന് യൂത്ത് കോണ്‍​ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു. കുറ്റകൃത്യങ്ങളില്‍ പോലും മതം കാണുകയാണ്. തങ്ങള്‍ക്ക് നേട്ടം കിട്ടുമോ എന്നറിയാന്‍ സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Related Articles

Back to top button