IndiaLatestUncategorized

ഹിന്ദി ട്വീറ്റുമായി ഫ്രഞ്ച് പ്രസിഡന്റ്

“Manju”

ന്യൂഡല്‍ഹി: ഹിന്ദിയില്‍ ട്വീറ്റ് ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍. ഇന്തോ-പസഫിക് മേഖലയിലെ സഹകരണത്തെക്കുറിച്ച്‌ എമ്മാനുവേല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിലൂടെ ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ട്വീറ്റ്.
‘നമസ്‌തേ പ്രിയ കൂട്ടാളി, നമസ്‌തേ പ്രിയ മിത്രമേ’ എന്ന് ഹിന്ദിയില്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് മാക്രോണിന്റെ ട്വീറ്റ് ആരംഭിക്കുന്നത്. നരേന്ദ്ര മോദിയുമായി ഔദ്യോഗിക സംഭാഷണം നടത്തിയതായി എമ്മാനുവേല്‍ മാക്രോണ്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇന്തോ- പസഫിക് മേഖലയെ സഹകരണത്തിന്റെ മേഖലയാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും, ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിച്ചതിന് നന്ദി. ഇത് തുടരുമെന്നുമാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
https://twitter.com/EmmanuelMacron?
ഫ്രഞ്ച് പ്രസിഡന്റുമായി ഫോണിലൂടെ സംസാരിച്ച വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥിരീകരിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍ വിഷയത്തെക്കുറിച്ചും ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്തു. ഇക്കാര്യം മോദി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button