IndiaInternationalLatest

യുഎന്നില്‍ പ്രസംഗിക്കാന്‍ അനുവദിക്കണം താലിബാന്‍

“Manju”

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയില്‍(യുഎന്‍) പ്രസംഗിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി താലിബാന്‍. ന്യൂയോര്‍ക്കില്‍ ഈ ആഴ്ച നടക്കുന്ന യുഎന്‍ സംഘടനയുടെ സമ്മേളനത്തില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്യാന്‍ അനുവദിക്കണമെന്നാണ് താലിബാന്‍ ആവശ്യമുയര്‍ത്തിയിരിക്കുന്നത്.
താലിബാന്‍ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുത്താഖി ആണ് ആവശ്യമുന്നയിച്ച്‌ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടെറസിന് കത്തയച്ചത്. ചൈനയും റഷ്യയും ഉള്‍പ്പെട്ട ക്രെഡന്‍ഷ്യല്‍ കമ്മിറ്റിക്കു കത്ത് കൈമാറിയെന്ന് സെക്രട്ടറി ജനറലിന്റെ വക്താവ് ഫര്‍ഹാന്‍ ഹഖ് പറഞ്ഞു.
അതേസമയം യുഎന്‍ യോഗം അവസാനിക്കുന്ന തിങ്കളാഴ്ചയ്ക്ക് മുമ്പ് കമ്മിറ്റി ചേരാന്‍ സാധ്യതയില്ലാത്തതിനാല്‍ താലിബാന്‍ വിദേശകാര്യമന്ത്രിക്കു യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. യുഎന്‍ നിയമപ്രകാരം ക്രെഡന്‍ഷ്യല്‍ കമ്മിറ്റി അന്തിമ തീരുമാനമെടുക്കും വരെ അഫ്ഗാന്‍ മുന്‍ സര്‍ക്കാര്‍ പ്രതിനിധിയായ ഗുലാം ഇസാക്‌സായി തന്നെയാകും പ്രതിനിധിയായി തുടരുക. എന്നാല്‍ അഫ്ഗാനെ നിലവില്‍ ഗുലാം പ്രതിനിധീകരിക്കുന്നില്ലെന്നും താലിബാന്‍ കത്തില്‍ പറയുന്നു.

Related Articles

Back to top button