KeralaLatest

സൂര്യനുചുറ്റും മഴവില്‍വലയം

“Manju”

അഗളി : അട്ടപ്പാടിയില്‍ സൂര്യനുചുറ്റും മഴവില്‍വലയം പ്രത്യക്ഷപ്പെട്ടു. ചൊവ്വാഴ്ചരാവിലെ 11.40-ന് ദൃശ്യമായ വലയം മിനിറ്റുകള്‍മാത്രമാണ് നീണ്ടുനിന്നത്. മുമ്പ് ഇത്തരത്തില്‍ 2021 മേയില്‍ ബെംഗളൂരുവില്‍ മഴവില്‍വലയം പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് സൂര്യനുചുറ്റുമുള്ള വലയം ഒരുമണിക്കൂര്‍ നീണ്ടുനിന്നിരുന്നു.

2018 സെപ്‌റ്റംബറില്‍ അങ്കമാലിയിലും 2016-ല്‍ കൊല്‍ക്കത്തയിലും 2015-ല്‍ പാലക്കാട്ടും 2017-ല്‍ കാസര്‍കോട്ടും  മഴവില്‍വലയം കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സണ്‍ ഹാലോ എന്ന പ്രതിഭാസമാണിതെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ പറയുന്നത്. സൂര്യരശ്മികള്‍ മേഘങ്ങളിലെ ഐസ് ക്രിസ്റ്റലുകളില്‍ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വ്യതിചലനമാണ് ഇത്തരം പ്രതിഭാസങ്ങള്‍ക്കിടയാക്കുന്നത്. മഴവില്‍ നിറത്തിലോ വെള്ള നിറത്തിലോ വലയം കാണപ്പെടുന്നുണ്ട്.

Related Articles

Back to top button