KeralaLatest

ഗാന്ധി ‘ധോത്തി ശതാബ്ദി’ ആഘോഷിച്ചു

“Manju”

തിരുപ്പൂര്‍;’ മഹാത്മാ ഗാന്ധി സാധാരണക്കാരുടെ പ്രതിനിധിയായി അവരുടെ വസ്ത്രധാരണ രീതി സ്വീകരിച്ചു മുണ്ട് തന്റെയും വസ്ത്രമാക്കിയതിന്റെ ശതാബ്ദി വാര്‍ഷികദിനമായ സെപ്റ്റംബര്‍ 22ന് സംഘടിപ്പിച്ച ‘ധോത്തി 100’ എന്ന മഹത്തായ പരിപാടിയിലൂടെ രാംരാജ് കോട്ടണ്‍ ആഘോഷിച്ചു.

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നടന്ന ശതാബ്ദി ആഘോഷത്തില്‍ രാംരാജ് കോട്ടണ്‍ 100 രക്തസാക്ഷികളെയും 100 നെയ്ത്തുകാരെയും ആദരിച്ചു. ഇതോടൊപ്പം നാളേക്കായി 100 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. ചടങ്ങിനോടനുബന്ധിച്ച്‌ ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷനില്‍ നിന്നുള്ള നര്‍ത്തകര്‍ ‘ഗാന്ധിയന്‍ വഴിയില്‍ രാംരാജ്’ എന്ന പരമ്പരാഗത നൃത്ത നാടകം അവതരിപ്പിച്ചു.

“മഹാത്മാവ് സ്വീകരിച്ച വസ്ത്രധാരണരീതി നമ്മുടെ ദേശീയ വസ്ത്രധാരണത്തിന്റെയും വ്യക്തിത്വത്തിന്റെയും പ്രതീകമാക്കി മാറുകയും യുവാക്കളായ ഇന്ത്യാക്കാര്‍ക്ക് പ്രചോദനമാകുകയും ചെയ്‌തിട്ടുണ്ട്‌. മുണ്ട് ഇന്ന് ഇന്ത്യയുടെ സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റും അഭിമാന വസ്ത്രവുമാണ്,” പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച രാംരാജ് കോട്ടണ്‍ മാനേജിംഗ് ഡയറക്ടര്‍ കെ.ആര്‍. നാഗരാജന്‍ പറഞ്ഞു.

“കഴിഞ്ഞ 40 വര്‍ഷക്കാലമായി ഞങ്ങള്‍ പിന്‍തുടരുന്ന ദൗത്യത്തിലൂടെ 40,000 നെയ്ത്തുകാരുടെ ജീവിതങ്ങളെ സമ്പന്നമാക്കുവാന്‍ ഞങ്ങള്‍ പരിശ്രമിച്ചു വരികയാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവിസ്മരണീയമായ ചടങ്ങില്‍ “മഹാത്മവെ കൊണ്ടാടുവോം” എന്ന പുസ്തകം മുഖ്യാതിഥിയായ കോയമ്പത്തൂര്‍ ഭാരതീയ വിദ്യാഭവന്‍ ചെയര്‍മാന്‍ ഡോ.ബി.കെ. കൃഷ്ണരാജ് വാനവരായര്‍ പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ കോപ്പി കോയമ്പത്തൂരിലെ റൂട്ട്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ കെ. രാമസാമി ഏറ്റുവാങ്ങി.

Related Articles

Back to top button