IndiaLatest

ഡിജിറ്റല്‍ മാധ്യമങ്ങളിലുടെ മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തണം

“Manju”

ഡല്‍ഹി: ഡിജിറ്റല്‍ മാധ്യമങ്ങളിലുടെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന മന്ത്രി തല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം, അധ്യാപക പരിശീലനം എന്നീ മേഖലകള്‍ കൂടുതല്‍ വിപുലീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ഇതിനു പുറമെ, നിലവിലുളള സ്വയം പ്രഭ സംരംഭത്തെ ശക്തിപ്പെടുത്താനും, നാഷണല്‍ ഡിജിറ്റല്‍ എജ്യുക്കേഷന്‍ ആര്‍ക്കിടെക്ചര്‍ (എന്‍ഡിഇഎആര്‍), നാഷണല്‍ എഡ്യൂക്കേഷണല്‍ ടെക്‌നോളജി ഫോറം (എന്‍ഇടിഎഫ്) എന്നീ സംരംഭങ്ങളെ സമന്വയിപ്പിക്കണം. വിദ്യാഭ്യാസരംഗത്തെ ഡിജിറ്റല്‍ വേര്‍തിരിവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണം. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പരിധിയില്‍പെടാത്തവരെ ഉള്‍ക്കൊളളാനുളള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
]

Related Articles

Back to top button