അനധികൃത കയ്യേറ്റങ്ങള്‍ ഹൈവേ വിഭാഗം ഒഴിപ്പിച്ചു തുടങ്ങി

അനധികൃത കയ്യേറ്റങ്ങള്‍ ഹൈവേ വിഭാഗം ഒഴിപ്പിച്ചു തുടങ്ങി

അനധികൃത കയ്യേറ്റങ്ങള്‍ ഹൈവേ വിഭാഗം ഒഴിപ്പിച്ചു തുടങ്ങി

“Manju”

കൊല്ലം ;ദേശീയ പാതയില്‍ കേരളപുരം മുതല്‍ ചിന്നക്കട വരെയുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഹൈവേ വിഭാഗം ഒഴിപ്പിച്ചു തുടങ്ങി. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്ക് മുന്‍പ് അനധികൃത കയ്യേറ്റ കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് ലഭിച്ചിട്ടും ഒഴിഞ്ഞുപോകാത്ത കടകളാണ് യന്ത്രസംവിധാനങ്ങളുമായി എത്തി ഉദ്യോഗസ്ഥര്‍ പൊളിച്ചുമാറ്റുന്നത്.

അടുത്ത ദിവസം കേരളപുരം മുതല്‍ അമ്പലത്തുംകാല വരെയുള്ള അനധികൃത കയ്യേറ്റങ്ങളും ഇറക്കുകളും പൊളിച്ചുമാറ്റുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നാഷണല്‍ ഹൈവേ വിഭാഗം അസി.എക്സി.എഞ്ചിനീയര്‍ ജ്യോതി ജി.എസ്, അസി.എഞ്ചിനിയര്‍ ജയനി എന്നിവര്‍ കയ്യേറ്റ ഒഴിപ്പിക്കലുകള്‍ക്ക് നേതൃത്വം നല്‍കി.

Related post