പൊന്മുടി, കല്ലാര്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

പൊന്മുടി, കല്ലാര്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

പൊന്മുടി, കല്ലാര്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

“Manju”

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊന്മുടി, കല്ലാര്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. വിതുര ഗ്രാമപഞ്ചായത്തിലെ കല്ലാര്‍ വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ടൂറിസം കേന്ദ്രങ്ങള്‍ താല്‍കാലികമായി അടച്ചത്. പൊന്മുടിയിലേക്കുള്ള യാത്ര നിരോധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

പെന്മുടി സന്ദര്‍ശിക്കാന്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ കല്ലാറിലെ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാറുണ്ട്. അതിനാല്‍ രോഗവ്യാപന സാധ്യത ഉണ്ടാകുമോ എന്ന ആശങ്കയിലാണ് താല്‍കാലിക യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.

Related post