KeralaLatest

ടി.ജെ. ജോസഫിനെ സുരേഷ്‌ ഗോപി സന്ദര്‍ശിച്ചു

“Manju”

മൂവാറ്റുപുഴ: ചോദ്യക്കടലാസ്‌ വിവാദത്തില്‍ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ കൈപ്പത്തി വെട്ടിമാറ്റിയ തൊടുപുഴ ന്യൂമാന്‍ കോളജ്‌ മുന്‍ അധ്യാപകന്‍ ടി.ജെ. ജോസഫിനെ രാജ്യസഭാംഗം സുരേഷ്‌ ഗോപി സന്ദര്‍ശിച്ചു.

“നാര്‍ക്കോട്ടിക്‌ ജിഹാദ്‌” വിവാദം കത്തിനില്‍ക്കുന്നതിനിടെ ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു സന്ദര്‍ശനമെന്നും അദ്ദേഹത്തെ ദേശീയ ന്യൂനപക്ഷ കമ്മിഷനംഗമായി പരിഗണിക്കുന്നെന്നും അഭ്യൂഹം. ഇതേപ്പറ്റി പ്രതികരിക്കാന്‍ ഇരുവരും തയാറായില്ല.
തീര്‍ത്തും സൗഹൃദ സന്ദര്‍ശനമായിരുന്നു സുരേഷ്‌ ഗോപിയുടേതെന്നു ടി.ജെ. ജോസഫ്‌ പറഞ്ഞു. സുരേഷ്‌ ഗോപി എത്തുമെന്നു രാവിലെ പത്തരയോടെ ഫോണിലൂടെ അറിയിച്ചു. ഒരു മണിക്കൂറിനു ശേഷം മൂവാറ്റുപുഴയിലുള്ള വീട്ടിലേക്കു സുരേഷ്‌ ഗോപിയെത്തി. ടി.ജെ. ജോസഫിനെ അദ്ദേഹം ഷാള്‍ അണിയിച്ചു.
ഏറെ നാളായി കാണണമെന്ന്‌ ആഗ്രഹിച്ചിരുന്നുവെന്നും ഇപ്പോഴാണ്‌ അവസരം ലഭിച്ചതെന്നും സുരേഷ്‌ ഗോപി പറഞ്ഞതായി ജോസഫ്‌ വ്യക്‌തമാക്കി. സിനിമാതാരമെന്ന നിലയില്‍ സുരേഷ്‌ ഗോപിയെ കാണാന്‍ തനിക്കും ആഗ്രഹമുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളെപ്പോലും അറിയിക്കാതെയായിരുന്നു സന്ദര്‍ശനമെന്നും സൂചനയുണ്ട്‌. അടുത്തിടെയാണു ബി.ജെ.പി. വക്‌താവും മുന്‍ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥനുമായ ഇഖ്‌ബാല്‍ സിങ്‌ ലാല്‍പുരയെ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ചത്‌. അതിഫ്‌ റഷീദ്‌ വൈസ്‌ ചെയര്‍മാനായി തുടരുകയാണ്‌. അഞ്ച്‌ അംഗങ്ങളുടെ ഒഴിവുകള്‍ നികത്തപ്പെട്ടിട്ടില്ല. ഈ ഒഴിവുകളിലൊന്നിലേക്ക്‌ ടി.ജെ. ജോസഫിനെ നിയമിക്കുമെന്നാണു സൂചന.
ന്യൂമാന്‍ കോളജിലെ പരീക്ഷയ്‌ക്കായി ടി.ജെ. ജോസഫ്‌ തയാാക്കിയ ചോദ്യക്കടലാസ്‌ വിവാദമായതിനെത്തുകര്‍ന്ന്‌ മതനിന്ദ ആരോപിച്ച്‌ ഒരു സംഘമാളുകള്‍ അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. 2010 മാര്‍ച്ച്‌ 23-നായിരുന്നു സംഭവം.

Related Articles

Back to top button