IndiaLatest

കയറ്റുമതി മേഖലയ്‌ക്ക് ഉണര്‍വ്വ് പകര്‍ന്ന് യോഗി സര്‍ക്കാര്‍

“Manju”

ലക്‌നൗ : ഉത്തര്‍പ്രദേശിന്റെ കയറ്റുമതി മേഖലയ്‌ക്ക് ഉണര്‍വ്വ് പകര്‍ന്ന് യോഗി സര്‍ക്കാര്‍. ഉത്പന്നങ്ങളുടെ കയറ്റുമതി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. എംഎസ്‌എംഇ മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. 31 രാജ്യങ്ങളിലേക്കാണ് കയറ്റുമതി വ്യാപിപ്പിച്ചിരിക്കുന്നത്. 15 പൊതുമേഖലാ കമ്പനികളുടെ 100 ഉത്പന്നങ്ങളാണ് ഇവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുക. കയറ്റുമതി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വ്യാപാരികള്‍ക്കായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനമായും സംസ്ഥാനത്തെ 65 സംരംഭകരാണ് വിദേശ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. ഇവര്‍ക്കായി സാര്‍തി എന്ന പേരില്‍ പുതിയ ആപ്പും പരിപാടിയില്‍ പുറത്തിറക്കി. 2019-2020 വര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച 34 വ്യാപാരികള്‍ക്കും, 2020-2021 വര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച 31 വ്യാപാരികള്‍ക്കും പരിപാടിയില്‍ മന്ത്രി പുരസ്‌കാരങ്ങള്‍ കൈമാറി.

ഭാവിയില്‍ ലോക സമ്പദ്‌വ്യവസ്ഥയില്‍ സമഗ്രമായ മാറ്റം സംഭവിക്കുമെന്ന് സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറഞ്ഞു. സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യ ചൈനയെ മറികടക്കും. ഈ സാമ്പത്തിക വര്‍ഷം യുപിയ്‌ക്ക് കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനം മൂന്ന് ലക്ഷം കോടിയില്‍ നിന്നും നാല് ലക്ഷം കോടിയായി ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button