IdukkiLatest

കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ചു

“Manju”

ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ ഇടുക്കിയില്‍ യുവതി മരിച്ചു. ഭര്‍ത്താവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചട്ടമൂന്നാര്‍ സ്വദേശി വിജി (35) ആണ് മരിച്ചത്. ഭര്‍ത്താവ് കുമാര്‍ (40) ഓടിരക്ഷപ്പെട്ടു. തമിഴ്‌നാട്ടിലെ മധുര ശ്രീവല്ലിപുത്തുരിലെ ബന്ധുവീട്ടില്‍ പോയി മടങ്ങിയ ദമ്ബതികള്‍ റോഡില്‍ നിന്ന കാട്ടാനയ്ക്കു മുന്നില്‍ പെടുകയായിരുന്നു. തോട്ടം തൊഴിലാളികളാണ് ദമ്ബതികള്‍.
ശങ്കരപാണ്ഡ്യമേട്ടില്‍ ആനയിറങ്കല്‍ ഡാമിനും പൂപ്പാറയ്ക്കും ഇടയിലുള്ള റോഡിലാണ് പുലര്‍ച്ചെ 5.50 ഓടെയായിരുന്നു സംഭവം. റോഡില്‍ രണ്ട് കാട്ടാനകള്‍ നില്‍ക്കുന്നത് കണ്ട കുമാര്‍ ബൈക്ക് തിരിക്കുന്നതിനിടെ മറിഞ്ഞു. ഈ സമയം ഓടിയടുത്ത ആന വിജിയെ ആക്രമിക്കുകയും ചവിട്ടിക്കൊല്ലുകയുമായിരുന്നു. സംഭവ സ്ഥലത്തുവച്ച്‌ തന്നെ വിജി മരിച്ചു.
വിജിയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുമാറും ഇവിടെ ചികിത്സയിലാണ്. കാട്ടാനകള്‍ പതിവായി ഇറങ്ങുന്ന സ്ഥലമാണ് ശങ്കരപാണ്ഡ്യമേട്. പല തവണ ഇവിടെ തോട്ടം തൊഴിലാളികള്‍ കാട്ടാനയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.

Related Articles

Back to top button