IndiaLatest

അഗ്നി അഞ്ചിന്റെ അവസാന ഘട്ട പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ

“Manju”

ഡല്‍ഹി ; അഗ്നി അഞ്ചിന്റെ അവസാന ഘട്ട പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ. മിന്നല്‍ വേഗത്തിലെ എതിരാളികളുടെ വിവിധ കേന്ദ്രങ്ങളെ നിഷ്പ്രഭമാക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് അഗ്നി അഞ്ചില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് ബാലിസ്റ്റിക് മിസൈലാണ് അഗ്നി അഞ്ച്.

പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ മിസൈല്‍ കരസേനയുടെ ഭാഗമാക്കും. ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡുമായി ചേര്‍ന്ന് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് അഗ്നി ഫൈ മിസൈല്‍ നിര്‍മ്മിച്ചത്. പരമ്പരാഗത അഗ്നി മിസൈലിന്റെ നവീകരിച്ച പതിപ്പായ അഗ്നിയുടെ ദൂരപരിധി 5000 കിലോ മീറ്ററാണ്. 50,000 കിലോ ഗ്രാം ഭാരമുള്ള മിസൈലിന് സെക്കന്റില്‍ 8.16 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകും.

Related Articles

Back to top button