KeralaLatest

സിവില്‍ സര്‍വ്വീസ് ; മിന്നുവിന് മിന്നും തിളക്കം

“Manju”

തിരുവനന്തപുരം : സിവില്‍ സര്‍വീസ് ഫലം പുറത്തുവന്നപ്പോള്‍ മലയാളികള്‍ക്ക് അഭിക്കാനിക്കാന്‍ ഏറെയുണ്ട്.ഇത്തവണ റാങ്ക് ലിസ്റ്റില്‍ ധാരാളം മലയാളികളും ഇടം നേടി. പൊലീസ് ആസ്ഥാനത്ത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ കണ്ടു ശീലിച്ച പി.എം.മിന്നുവിനും ഇത്തവണ സിവില്‍ സര്‍വീസില്‍ മിന്നും വിജയം നേടാനായി. തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മിന്നുവിനെ അഭിനന്ദിച്ചു.
പരീക്ഷയില്‍ 150-ാം റാങ്കാണ് പൊലീസ് ആസ്ഥാനത്തെ ക്ലര്‍ക്കായ കാര്യവട്ടം തുണ്ടത്തില്‍ ജെഡിഎസ് വില്ലയില്‍ മിന്നുവിനു ലഭിച്ചത്. അച്ഛന്‍ പോള്‍ രാജ് പൊലീസിലായിരുന്നു. അച്ഛന്റെ മരണത്തെത്തുടര്‍ന്ന് 2013ലാണ് മിന്നു പൊലീസില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിക്കുന്നത്.
2015ല്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതിനുള്ള ശ്രമം ആരംഭിച്ചു. 2017ല്‍ അഭിമുഖ പരീക്ഷയില്‍ പങ്കെടുത്തെങ്കിലും 13 മാര്‍ക്കിനു പരാജയപ്പെട്ടു. തുടര്‍ന്ന് ഈ വര്‍ഷം നടത്തിയ പരിശ്രമത്തിലാണു മികച്ച വിജയം നേടിയത്. തലസ്ഥാനത്തെ സ്വകാര്യ ഐഎഎസ് കോച്ചിങ് സ്ഥാപനത്തിലായിരുന്നു പരിശീലനം.
കാര്യവട്ടം കോളജില്‍നിന്ന് ബയോ കെമിസ്ട്രിയില്‍ ബിരുദവും വുമണ്‍സ് കോളജിനിന്ന് ബയോ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദവും നേടി. ഭര്‍ത്താവ് ഡി.ജെ.ജോഷി ഐഎസ്‌ആര്‍ഒയില്‍ ഉദ്യോഗസ്ഥനാണ്. രണ്ടാം ക്ലാസ് വിദ്യാര്‍ഥി ജെര്‍മിയാ ജോണ്‍ കോശി മകനാണ്. അമ്മ: മിനി പ്രഭ.

Related Articles

Back to top button