IndiaLatest

എസ് പി ബി; ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്

“Manju”

ചെന്നൈ: എസ് പി ബാലസുബ്രമണ്യത്തിന്റെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്. പ്രിയ ഗായകന്‍ വിടപറഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഫാം ഹൗസില്‍ അദ്ദേഹത്തിന്റെ സ്മാരകത്തിനുള്ള നിര്‍മ്മാണം പുരോഗമിക്കുകയാണ്.ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് കാരണം നിര്‍മ്മാണ പ്രവര്‍ത്തികള്‍ അനിശ്ചിതമായി നീളുകയായിരുന്നു.
ചെന്നൈയില്‍നിന്ന് 40 കിലോമീറ്ററോളം ദൂരെയുള്ള ഫാം ഹൗസിലാണ് എസ്‌പി.ബി.ക്ക് സ്മാരകം ഉയരുന്നത്.അധികം വൈകാതെ പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങളും ആരാധകരും. കുടുംബാംഗങ്ങളും ആരാധകര്‍ ആരംഭിച്ച ട്രസ്റ്റും ചേര്‍ന്നാണ് സ്മാരകം നിര്‍മ്മിക്കുന്നത്. സ്മൃതിമണ്ഡപത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണിപ്പോള്‍ നടക്കുന്നത്.ഇതുകൂടാതെ മ്യൂസിയവും സംഗീതപരിപാടികള്‍ അവതരിപ്പിക്കാന്‍ ഓഡിറ്റോറിയവും നിര്‍മ്മിക്കും.
സ്മൃതിമണ്ഡപത്തിന്റെ നിര്‍മ്മാണം രണ്ടുമാസത്തിനുള്ളില്‍ തീരുമെന്ന് എസ്‌പി.ബി. ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ചുമതലക്കാര്‍ പറഞ്ഞു. സ്മാരകത്തിന്റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഫാം ഹൗസിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നില്ലായിരുന്നു. എന്നാല്‍, എസ്‌പി.ബി.യുടെ ഒന്നാം ചരമവാര്‍ഷികമായ ശനിയാഴ്ച രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 25-നായിരുന്നു എസ്‌പി. ബാലസുബ്രഹ്മണ്യത്തിന്റെ മരണം. ചിത ഒരുക്കുന്നതിനുപകരം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ഫാം ഹൗസില്‍ അടക്കംചെയ്യുകയായിരുന്നു.

Related Articles

Back to top button