InternationalLatest

നിഴൽ യുദ്ധം അനുവദിക്കില്ല; ക്വാഡ്

“Manju”

വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാന്റെ കാര്യത്തിൽ സഹകരിച്ച് നീങ്ങാൻ  ക്വാഡ് ഉച്ചക്കോടിയിൽ രാജ്യങ്ങൾ ധാരണയിലെത്തി. ഒരു രാജ്യത്തെയും ആക്രമിക്കാൻ അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗിക്കരുത്. ഭീകരർക്ക് പരിശീലനവും പണവും അഫ്ഗാനിസ്ഥാൻ വഴി നൽകരുതെന്നും ക്വാഡ് രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.
ഭീകരസംഘടനകൾക്ക് ഒരു രാജ്യവും സൈനിക സഹായം നല്കരുതെന്നും അതിർത്തി കടന്നുള്ള ഭീകരവാദം ഒറ്റക്കെട്ടായി ചെറുക്കുമെന്നും സംയുക്ത പ്രസ്താവനയിൽ ക്വാഡ് രാജ്യങ്ങൾ വ്യക്തമാക്കുന്നു. ഭീകരരെ ഉപയോഗിച്ചുള്ള നിഴൽ യുദ്ധം അനുവദിക്കില്ലെന്ന് ക്വാഡ് രാജ്യങ്ങൾ വ്യക്തമാക്കുന്നു.
അഫ്​ഗാനിലെ സാധാരണ പൗരൻമാ‍ർക്കൊപ്പമാണ് ഞങ്ങൾ നിലകൊള്ളുന്നത്. അഫ്​ഗാനിസ്ഥാൻ വിട്ടുപോകാൻ ആ​ഗ്രഹിക്കുന്ന ഏതൊരാൾക്കും അതിനുള്ള സൗകര്യമൊരുക്കാൻ തയ്യാറാവണമെന്ന് താലിബാനോട് ഞങ്ങൾ ആവശ്യപ്പെടുന്നു.
അഫ്​ഗാനിസ്ഥാനിലെ സ്ത്രീകൾക്കും കുട്ടികൾക്കും മതന്യൂനപക്ഷങ്ങൾക്കും അവരുടെ എല്ലാ സ്വാതന്ത്രവും അവകാശവും ഉറപ്പാക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ ചേർന്ന ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിന്റെ ഉച്ചകോടിയിലാണ് പാകിസ്ഥാനെ പരോക്ഷമായി വിമർശിച്ചുള്ള പ്രസ്താവന പുറത്തു വന്നത്.

Related Articles

Back to top button