IndiaLatest

ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി അൻവിത്

“Manju”

ആര്യനാട്:ഇത് രണ്ടര വയസുകാരൻ എ.അൻവിത്.വീട്ടുകാർ ഇവനെ ലക്കി എന്ന ഓമനപ്പേരിലാണ് വിളിക്കുക.ഈ പ്രായത്തിൽ കളിയും ചിരിയുമായി നടക്കേണ്ട കുട്ടി ഇതാ പ്രത്യേകമായ തന്റെ കഴിവുകൊണ്ട് ഇന്ത്യാ ബുക്ക്ഓഫ് റിക്കോർഡ്സിൽ ഇടംനേടി കുഞ്ഞ് അൻവിത്ത് ജനശ്രദ്ധ നേടുകയാണ്.
അമ്പിളിമാമനെ നോക്കി മാമുണ്ണാൻ പറയുമ്പോൾ കുഞ്ഞരിപ്പല്ലു കാട്ടി ചിരിച്ചും പുലർച്ചെ ഉദയ സൂര്യനെ കാണിച്ച് നമസ്ക്കരിക്കാൻ പറയുമ്പോൾ അവ്യക്തമായ അക്ഷരങ്ങളിൽ ഏറ്റു പറഞ്ഞ് കൈകൂപ്പിയും അച്ഛൻ ‘അമ്മ, ചേട്ടാ,ചേച്ചി , മ്യാവു , പശുവുമ്പ, കാ കാ എന്നൊക്കെ അടുക്കി പെറുക്കി ഉച്ചരിച്ചും വാക്കുകൾ ചേർത്ത് കുഞ്ഞു ആവശ്യങ്ങൾ ഒക്കെ പറഞ്ഞു തുടങ്ങുന്ന പ്രായത്തിൽ ഇവിടെ ഒരു രണ്ടര വയസുകാരൻ സൗരയൂഥങ്ങളുടെപേരും,പച്ചക്കറികളുടെ പേരുകളും,അക്കങ്ങളും എന്നുവേണ്ട പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് വരെ മണിമണിയായി ഉത്തരങ്ങൾ നൽകി റൊക്കോഡ് ജേതാവായിയിരിക്കുകയാണ്.ചോദ്യവും ഉത്തരവും ഇംഗ്ലീഷിൽ ആണെന്ന് മാത്രം.മാതാവ് പി.എസ്.സി പരീക്ഷയ്ക്ക് പഠിക്കുന്നത് കേട്ടാണ് കുഞ്ഞ് അൻവിത്ത് ഇതെല്ലാം ഹൃദ്യസ്ഥമാക്കിയത്.
ആര്യനാട് അയ്യൻകാലാ മഠം മഠത്തുവാതുക്കൽ കാർത്തികയിൽ പൊലീസ് ഉദ്യോഗസ്ഥനായ എം.ആനൂപിന്റേയും എം.എസ്.അനുവിന്റേയും മകനാണ് ഈ കൊച്ചു മിടുക്കൻ. ഒന്നര വയസുള്ളപ്പോൾ തന്നെ ചുറ്റിലുമുള്ളവയെ തിരിച്ചറിഞ്ഞ് അവയുടെ പേര് പറയുന്നതിൽ മികവ് പ്രകടിപ്പിച്ചിരുന്നു. രണ്ട് വയസും എട്ട്മാസവുമായപ്പോൾ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ പേരുകൾ,ആഴ്ചയിലെ ദിവസങ്ങളുടെ പേര്,26ജീവജാലങ്ങളുടെ പേര്,10വസ്തുക്കളുടെ പേര്,അഞ്ച് പച്ചക്കറികളുടെ പേര്,11മനുഷ്യശരീര ഭാഗങ്ങളുടെ പേര്,30പൊതുവിജ്ഞാന ചോദ്യങ്ങൾ,ഒന്നുമുതൽ 20വരെ എണ്ണൽ സംഖ്യകൾ ക്രമമായി പറയുക എന്നിവയ്ക്ക് കൃത്യമായി ഉത്തരം നൽകിയാണ് കുഞ്ഞ് അൻവിത് ഇന്ത്യാബുക്ക് ഓഫ് റിക്കോഡ്സിൽ ഇടംപിടിച്ചത്.
മികവ് കാട്ടിയതിനെത്തുടർന്ന് ഇന്ത്യാബുക്ക് ഓഫ് റിക്കോഡ്സിൽ നടപടിക്രമങ്ങൾ പൂർത്തിയായി മെഡലും സെർട്ടിഫിക്കറ്റും,ഐ.ഡി കാർഡ്,ബാഡ്ജ്,പേന എന്നിവയും അധികൃതർ എത്തിച്ചു.ലക്കിയുടെ കുസൃതികളും യാത്രകളും കാലികളുമൊക്കെയായി ലക്കി ആൻഡ് അമ്മാ ഹീയർ എന്ന യൂട്യൂബ് ചാനലും ഉണ്ട്. ഇതിൽ ഓരോ യാത്രകളിലും കളികളേക്കാൾ പ്രിയം അവിടുത്തെ ഓരോ വസ്തുക്കളും എന്താണെന്ന് പഠിക്കാനാണ് ലക്കി സമയം കണ്ടെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

Related Articles

Back to top button