KannurLatest

ദമ്പതികളെ കാട്ടാന ആക്രമിച്ചു: യുവാവ് മരിച്ചു

“Manju”

കണ്ണുര്‍: ഇരിട്ടി വള്ളി തോടില്‍ കാട്ടാനയുടെ അക്രമണത്തില്‍ യുവാവ് മരിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് നേരെയാണ് കാട്ടാനയുടെ അക്രമണമുണ്ടായത്. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം പെരിങ്കരി സ്വദേശി ചെങ്ങഴശേരി സ്വദേശി ജസ്റ്റിനാണ് മരിച്ചത്. പുലര്‍ച്ചെ പള്ളിയിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെയാണ് കാട്ടാന ആക്രമിച്ചത്.
കൂടെയുണ്ടായിരുന്നഭാര്യ ജിനി ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.കഴിഞ്ഞ കുറെക്കാലമായി ഇരിട്ടി – ആറളം മേഖലയില്‍ കാട്ടാനയുടെ ശല്യം അതിരൂക്ഷമാണ് ആറളം മേഖലയില്‍ ഇതുവരെയായി ഏഴു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button