IndiaLatest

എസ്.ബി.ഐ. പോലുള്ള വലിയ ബാങ്കുകള്‍ ആവശ്യമാണ് ;കേന്ദ്രധനമന്ത്രി

“Manju”

ഡല്‍ഹി; രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അതേ വലിപ്പത്തിലുള്ള നാല് ബാങ്കുകള്‍ കൂടി വേണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ 74-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ധനകാര്യ മന്ത്രി .

വ്യവസായമേഖലയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതരത്തില്‍ ബാങ്കിങ് രംഗത്ത് അടിയന്തരമാറ്റങ്ങള്‍ ആവശ്യമാണ്. എല്ലാ സാമ്പത്തികകേന്ദ്രങ്ങളിലും നേരിട്ടുള്ളതോ ഡിജിറ്റലായതോ ആയ സാമ്പത്തികസേവനം ലഭ്യമാക്കുന്ന രീതിയില്‍ ബാങ്കിങ് ശേഷി വിപുലമാക്കണം.

കോവിഡാനന്തര കാലത്ത് ബാങ്കുകള്‍ അവരുടെ കാഴ്ചപ്പാടുകളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയാവണം പ്രവര്‍ത്തിക്കേണ്ടത്. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന രീതികളില്‍ വലിയമാറ്റങ്ങളാണ് ദിവസവും സംഭവിക്കുന്നത്. ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കാനും അതിനനുസരിച്ച്‌ പ്രവര്‍ത്തനരീതികളിലും സാങ്കേതിക വിദ്യകളിലും വലിയമാറ്റങ്ങള്‍ കൊണ്ടുവരാനും ബാങ്കുകള്‍ക്ക് കഴിയണമെന്നും അവര്‍ പറഞ്ഞു.

Related Articles

Back to top button