IndiaLatest

സൈ​നി​ക ശ​ക്തി​യി​ല്‍ ഇ​ന്ത്യയ്ക്ക് നാ​ലാം സ്ഥാനം

“Manju”

ജി​ദ്ദ: ലോകതലത്തില്‍ സൈ​നി​ക ശ​ക്തി​ക​ളു​ടെ പു​തി​യ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യയ്ക്ക് നാ​ലാം സ്ഥാനം. സൗ​ദി അ​റേ​ബ്യ 17ാം സ്ഥാ​ന​ത്ത്. അ​റ​ബ് മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ സൈ​നി​ക ശ​ക്തി​യും സൗ​ദി​യാ​ണ്. ഈ​ജി​പ്താ​ണ് ഈ ​മേ​ഖ​ല​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. ആ​ഗോ​ള ത​ല​ത്തി​ലു​ള്ള സൈ​നി​ക ശ​ക്തി​ക​ളു​ടെ ഈ ​വ​ര്‍​ഷ​ത്തെ പ​ട്ടി​ക​യാ​ണ് പു​റ​ത്തു വി​ട്ട​ത്. അ​ന്താ​രാ​ഷ്​​ട്ര സൈ​നി​ക ഡാ​റ്റാ ഏ​ജ​ന്‍​സി​യാ​യ ഗ്ലോ​ബ​ല്‍ ഫ​യ​ര്‍ പ​വ​ര്‍ വെ​ബ്‌​സൈ​റ്റാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സൈ​നി​ക ശ​ക്തി അ​മേ​രി​ക്ക​യാ​ണ്. ര​ണ്ടാ​മ​ത് റ​ഷ്യ​യും മൂ​ന്നാ​മ​ത് ചൈ​ന​യും. 11ാം സ്ഥാ​ന​ത്ത് തു​ര്‍​ക്കി​യും 13ാം സ്ഥാ​ന​ത്ത് ഈ​ജി​പ്തും 14ാം സ്ഥാ​ന​ത്ത് ഇ​റാ​നു​മാ​ണ്. അ​റ​ബ് മേ​ഖ​ല​യി​ലെ സൈ​നി​ക ശ​ക്തി​ക​ളി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് സൗ​ദി അ​റേ​ബ്യ. ഒ​ന്നാം സ്ഥാ​ന​ത്ത് ഈ​ജി​പ്താ​ണ്. ആ​ഗോ​ള ത​ല​ത്തി​ലെ ക​ണ​ക്കി​ല്‍ ഇ​സ്രാ​യേ​ല്‍, സൗ​ദി​ക്കും പി​റ​കി​ല്‍ 20ാം സ്ഥാ​ന​ത്താ​ണു​ള്ള​ത്. ജി.​സി.​സി​യി​ലെ മ​റ്റു പ്ര​ധാ​ന രാ​ജ്യ​ങ്ങ​ളി​ല്‍ യു.​എ.​ഇ 36ാം സ്ഥാ​ന​ത്താ​ണ്. കു​വൈ​ത്ത് 71, ഒ​മാ​ന്‍ 72, ഖ​ത്ത​ര്‍ 82, ബ​ഹ്‌​റൈ​ന്‍ 103 സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ല​കൊ​ള്ളു​ന്നു. അ​ന്‍പ​തി​ലേ​റെ ഘ​ട​ക​ങ്ങ​ളാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കാ​ന്‍ ക​ണ​ക്കാ​ക്കു​ന്ന​ത്. സൈ​നി​ക ശേ​ഷി, ച​ര​ക്കു നീ​ക്ക​ത്തി​ലെ സ്ഥാ​നം, സാ​മ്ബ​ത്തി​കം, ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യം എ​ന്നി​വ ഇ​തി​ല്‍ ഘ​ട​ക​ങ്ങ​ളാ​കാ​റു​ണ്ട്.

Related Articles

Back to top button