KeralaLatestThiruvananthapuram

99% പേര്‍ക്കും ആദ്യ ഡോസ് വാക്സിൻ ലഭിച്ചതായി റിപ്പോർട്ട്

“Manju”

തിരുവനന്തപുരം: കേരളത്തില്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 99% പേര്‍ക്കും ആദ്യ ഡോസ് ലഭിച്ചതായി റിപ്പോര്‍ട്ട്. ഈ വിഭാഗത്തിലെ 58.54 ലക്ഷം പേരില്‍ 58.07 ലക്ഷം പേര്‍ക്കും ആദ്യ ഡോസ് നല്‍കി. ഏകദേശം 47,000 പേരാണു ശേഷിക്കുന്നത്. രണ്ടാം ഡോസ് ലഭിച്ചവര്‍ 39.08 ലക്ഷം – 67 %. 45 വയസ്സിനു മുകളില്‍ പ്രായമുള്ള 1.29 കോടി പേരില്‍ 1.24 കോടി പേര്‍ക്കും (96%) ആദ്യ ഡോസ് ലഭിച്ചു. 74.41 ലക്ഷം പേര്‍ക്ക് (58 %) രണ്ടാം ഡോസും ലഭിച്ചുകഴിഞ്ഞു.

അതേസമയം കേരളത്തില്‍ ഒന്നിലേറെ തവണ കോവിഡ് ബാധിക്കുന്നവരുടെ തോത് ആറു മടങ്ങ് കുറഞ്ഞതായി ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് നല്‍കി. ഇതുവരെ 4631 പേര്‍ക്കാണ് ഒന്നിലേറെ പ്രാവശ്യം കോവിഡ് ബാധിച്ചത്. ഇതില്‍ 2097 പേര്‍ ആദ്യം പോസിറ്റീവ് ആയതു കഴിഞ്ഞവര്‍ഷമാണ്.

2534 പേര്‍ രണ്ടു തവണ പോസിറ്റീവ് ആയതും ഈ വര്‍ഷമാണ്. കോവിഡ് ബാധിതരുടെ എണ്ണം 5.38 ലക്ഷത്തില്‍നിന്ന് 40.33 ലക്ഷമായി വര്‍ധിച്ചെങ്കിലും വീണ്ടും പോസിറ്റീവ് ആകുന്നവരുടെ എണ്ണം ആനുപാതികമായി വര്‍ധിക്കുകയല്ല, കുറയുകയാണു ചെയ്തത്.

Related Articles

Back to top button