InternationalLatest

ജര്‍മ്മന്‍ തിരഞ്ഞെടുപ്പ്: സോഷ്യല്‍ ഡെമോക്രാറ്റുകള്‍ മുന്നില്‍

“Manju”

മ്യൂണിക്ക്: ജര്‍മന്‍ പാര്‍ലമെന്റായ ബുന്ദസ്റ്റാഗിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷിയായ സോഷ്യല്‍ ഡെമോഗ്രാറ്റിക് പാര്‍ട്ടി മുന്നില്‍. ഇതോടെ എയ്ഞ്ചല മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള 16 വര്‍ഷത്തെ സി ഡി യു- സി എസ് യു ( ദ യൂണിയന്‍) സഖ്യത്തിന്റെ ഭരണം അവസാനിച്ചു. സി ഡി യു, സി എസ്‌ യും സഖ്യം തമ്മില്‍ വോട്ട് വിഹിതത്തില്‍ നേരിയ വ്യത്യാസമാണ് ഉള്ളതെങ്കിലും സോഷ്യല്‍ ഡമോക്രാറ്റ് പാ‍ര്‍ട്ടിക്ക് അധികാരം പിടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മധ്യ-ഇടത് സോഷ്യല്‍ ഡെമോക്രാറ്റുകള്‍ (S P D) 25.8% വോട്ടുകള്‍ സ്വന്തമാക്കിയപ്പോള്‍. എയ്ഞ്ചല മെര്‍ക്കലിന്റെ സി ഡി യു/സി എസ് യു യാഥാസ്ഥിതിക ബ്ലോക്കിന് 24.1% വോട്ടുകളാണ് നേടാന്‍ സാധിച്ചത്. ഇരു കക്ഷികളും ഒപ്പത്തിനൊപ്പം എന്ന പ്രകടനം കാഴ്ചവെച്ചതോടെ മറ്റ് പാര്‍ട്ടികളുടെ നിലപാടും ശ്രദ്ധേയമാണ്.

Related Articles

Back to top button