IndiaLatest

 വാനമ്പാടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

“Manju”

ഡല്‍ഹി: ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 92-ാം പിറന്നാള്‍ ആഘോഷിക്കുന്ന ലതാ ദീദിയുടെ സ്വരമാധുര്യം ഇന്നും ലോകം മുഴുവന്‍ പ്രതിധ്വനിക്കുകയാണ്. നിത്യഹരിത ഗായികയുടെ ആരോഗ്യപരമായ ജീവിതയാത്രയ്‌ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അവരുടെ അനുഗ്രഹം തനിക്ക് വലിയ ശക്തിയാണെന്നും മോദി പറഞ്ഞു.

‘ബഹുമാനപ്പെട്ട ലതാ ദീദിക്ക് പിറന്നാള്‍ ആശംസകള്‍.. ലോകം മുഴുവന്‍ അവരുടെ സ്വരമാധുര്യം ഇപ്പോഴും മുഴങ്ങുകയാണ്. ഇന്ത്യന്‍ സംസ്‌കാരത്തോടുള്ള അവരുടെ താല്‍പര്യത്തെയും വിനയ മനോഭാവത്തെയും ഞാന്‍ ബഹുമാനിക്കുന്നു.
വ്യക്തിപരമായി പറഞ്ഞാല്‍ അവരുടെ അനുഗ്രഹം എനിക്ക് വലിയ ശക്തിയാണ്. ലതാ ദീദിക്ക് ഇനിയും ആരോഗ്യമുള്ള ജീവിതയാത്രയുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു..’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. 92-ാം പിറന്നാള്‍ ദിനമായ ഇന്ന് അതിരാവിലെ തന്നെ ലതാജിയെ ഫോണില്‍ ബന്ധപ്പെട്ട് പ്രധാനമന്ത്രി നേരിട്ട് ആശംസകള്‍ അറിയിച്ചിരുന്നു.

നാല്‍പതിലധികം ഭാഷകളിലായി 25,000ത്തിലധികം പാട്ടുകള്‍ പാടിയ ലതാ മങ്കേഷ്‌കര്‍ എന്ന അതുല്യ ഗായിക തന്റെ 15-ാം വയസ് മുതലാണ് മേഖലയിലേക്ക് കടന്നുവന്നത്. 1942ലായിരുന്നു ഗായികയായുള്ള തുടക്കം. ഭാരത് രത്‌ന, പദ്മ വിഭൂഷണ്‍, പദ്മ ഭൂഷണ്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായിട്ടുണ്ട്.

Related Articles

Back to top button