LatestThiruvananthapuram

വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി പിആര്‍ ശ്രീജേഷ്

“Manju”

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി ടോക്കിയോ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് പിആര്‍ ശ്രീജേഷ് ചുമതലയേറ്റു. വിദ്യാഭ്യാസ വകുപ്പിലെ സ്‌പോര്‍ട്‌സ് വിഭാഗം ജോയിന്റ് ഡയറക്ടര്‍ ആയിരുന്ന ശ്രീജേഷിന് ഒളിമ്പിക്‌സ് മെഡല്‍ നേട്ടത്തിനു ശേഷമാണ് ഡയറക്ടര്‍ ആയി സ്ഥാനക്കയറ്റം നല്‍കിയത്. തിരുവനന്തപുരത്തെത്തിയ ശ്രീജേഷ് മുഖ്യമന്ത്രി യുമായി കൂടിക്കാഴ്ച നടത്തി.

ഒളിമ്പിക് മെഡല്‍ ജേതാവായ പിആര്‍ ശ്രീജേഷിന് ആവേശകരമായ സ്വീകരണമാണ് നല്‍കിയത്. വിദ്യാഭ്യാസ വകുപ്പിലെ സ്‌പോര്‍ട്‌സ് വിഭാഗം ജോയിന്റ് ഡയറക്ടര്‍ ആയിരുന്നു ശ്രീജേഷ്. ഒളിമ്പിക്‌സ് മെഡല്‍ നേട്ടത്തിനു ശേഷം അദ്ദേഹത്തിന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ആയി സ്ഥാനക്കയറ്റം നല്‍കി. തിരുവനന്തപുരത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ശ്രീജേഷിനെ സ്വീകരിച്ചു.

വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ആയി ചുമതല എല്‍ക്കുന്നതിന് മുന്‍പ് ശ്രീജേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. തന്റെ ഒളിമ്പിക്‌സ് മെഡല്‍ മുഖ്യമന്ത്രിയെ കാണിച്ച ശ്രീജേഷ് അദ്ദേഹത്തിന് സമ്മാനമായി ഇന്ത്യന്‍ ടീമിലെ തന്റെ ജേഴ്‌സിയും നല്‍കി.

Related Articles

Back to top button