IndiaLatest

കോടതികളുടെ സുരക്ഷ : ഹര്‍ജി ഇന്ന് പരിഗണിക്കും

“Manju”

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോടതികളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രോഹിണി കോടതിയിലെ വെടിവയ്പിന്റെയും കൊലപാതകത്തിന്റെയും പശ്ചാത്തലത്തിലാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. അഡ്വ. റിച്ച സിംഗ് സമര്‍പ്പിച്ച ഹര്‍ജി, ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. രോഹിണി കോടതിയില്‍ ഗുണ്ട നേതാവ് ജിതേന്ദ്ര ഗോഗിയും, രണ്ട് കൊലയാളികളും വെടിയേറ്റ് മരിച്ചത് കഴിഞ്ഞ ദിവസമാണ്.

ഗോഗിയെ കോടതിയില്‍ ഹാജരാക്കി വിചാണ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേര്‍ കോടതി മുറിയില്‍ പ്രവേശിച്ച്‌ ഗോഗിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമത്തില്‍ ആറ് പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന തടവുകാരെ കോടതികളില്‍ നേരിട്ട് ഹാജരാക്കരുത് എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയും കോടതിക്ക് മുന്നിലുണ്ട്.

Related Articles

Back to top button