LatestThiruvananthapuram

മമ്മൂട്ടിയുടെ അപൂര്‍വ ഡോക്യുമെന്ററിയുമായി ദൂരദര്‍ശന്‍

“Manju”

തിരുവനന്തപുരം : മമ്മൂട്ടിയെക്കുറിച്ച്‌ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത നക്ഷത്രങ്ങളുടെ രാജകുമാരന്‍’ എന്ന പേരില്‍ ഡോക്യുമെന്ററി ഡിജിറ്റല്‍ റിലീസ് ചെയ്തു. രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്ത ഡോക്യുമെന്ററിക്ക്‌ 20 വര്‍ഷത്തോളം പഴക്കമുണ്ട്. മമ്മൂട്ടി ജനിച്ചു വളര്‍ന്ന ചെമ്പ് ഗ്രാമത്തിലൂടെയും പഠിച്ച കലാലയത്തിലൂടെയും പിന്നീട് അദ്ദേഹത്തിന്റെ കുടുംബജീവിതത്തിലൂടെയും ഡോക്യുമെന്ററി കടന്നുപോകുന്നു. നാട്ടുകാരും കോളേജിലെ സുഹൃത്തുക്കളും ജോലി ചെയ്ത കോടതിയിലെയും സിനിമയിലെയും സഹപ്രവര്‍ത്തകരും പരിചയക്കാരുമെല്ലാം മമ്മൂട്ടിയെന്ന വ്യക്തിയെ വിവരിക്കുന്നതും വിഡിയോയില്‍ കാണാം.

ചെന്നൈയിലെ മമ്മൂട്ടിയുടെ വീടും കുഞ്ഞു ദുല്‍ഖറുമൊക്കെ ഡോക്യുമെന്ററിയിലൂടെ വന്നുപോകുന്നുണ്ട്. കൂടാതെ എം.ടി. വാസുദേവന്‍ നായര്‍, കെ.ജി. ജോര്‍ജ്, മോഹന്‍ലാല്‍, കെ. മധു, ലോഹിതദാസ്, രജനീകാന്ത് എന്നിവരും മമ്മൂട്ടിയുമായി സിനിമ ചെയ്ത അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.
തോമസ് ടി. കുഞ്ഞുമോന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ അവതാരകന്‍ വി.കെ. ശ്രീരാമനാണ്. കള്ളിക്കാട് രാമചന്ദ്രനാണ് തിരക്കഥ ഒരുക്കിയത്. സംഗീതം- മോഹന്‍സിത്താര, ഛായാഗ്രഹണം- ഡി. തങ്കരാജ്, വിവരണം- രവി വള്ളത്തോള്‍, എഡിറ്റിങ് ശിവകുമാര്‍.

Related Articles

Back to top button