KeralaLatest

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെക്കുറിച്ച് പ്രചാരണം

“Manju”

അ​ഞ്ച​ല്‍: പു​സ്ത​ക​ങ്ങ​ള്‍ വി​ല്‍​ക്കാ​നെ​ന്ന പേ​രി​ല്‍ വീ​ടു​ക​ളി​ലെ​ത്തി കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ട് പോ​കു​ന്ന സം​ഘം അ​ഞ്ച​ല്‍ മേ​ഖ​ല​യി​ല്‍ എ​ത്തി​യെ​ന്ന സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണം ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ഴ്​​ത്തി. അ​ഞ്ച​ല്‍ ച​ന്ത​മു​ക്ക്, ഗ​ണ​പ​തി​യ​മ്ബ​ലം ഭാ​ഗം, പ​ടി​ഞ്ഞാ​റ്റി​ന്‍​ക​ര, വൃ​ന്ദാ​വ​നം​മു​ക്ക്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ണ്ട് ദി​വ​സം മു​മ്ബ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ ര​ണ്ടു​പേ​ര്‍ ഹി​ന്ദി പു​സ്​​ത​ക​ങ്ങ​ള്‍ വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​നെ​ത്തി​യി​രു​ന്നു.
ഇ​വ​ര്‍ കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ട് പോ​കാ​നോ, സ്ത്രീ​ക​ളു​ടെ മാ​ല മോ​ഷ്​​ടി​ക്കു​ന്ന​തി​നോ ല​ക്ഷ്യ​മി​ട്ടാ​ണ് വ​ന്ന​തെ​ന്നാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ഒ​രു അ​ങ്ക​ണ​വാ​ടി ടീ​ച്ച​റു​ടെ വോ​യ്സ് മെ​സേ​ജും പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്. വി​വ​ര​മ​റി​ഞ്ഞ​യു​ട​ന്‍ അ​ഞ്ച​ല്‍ പൊ​ലീ​സ് വ്യാ​പ​ക​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യു​ണ്ടാ​യെ​ങ്കി​ലും തു​മ്പൊ​ന്നും കി​ട്ടി​യി​ല്ല.
ഊ​ഹാ​പോ​ഹ​ങ്ങ​ളാ​ണെ​ന്നും ത​ട്ടി​പ്പു​കാ​രു​ടെ സി.​സി.​ടി.​വി ദൃ​ശ​ങ്ങ​ളെ​ന്ന പേ​രി​ല്‍ പ്ര​ച​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​ടെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും അ​ങ്ക​ണ​വാ​ടി ടീ​ച്ച​റു​ടെ വോ​യ്സ് മെ​സേ​ജി​നെ​ക്കു​റി​ച്ചും പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ജ​ന​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ വാ​ര്‍​ത്ത​ക​ള്‍ വി​ശ്വ​സി​ക്ക​രു​തെ​ന്നും സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ലു​ള്ള സം​ഭ​വ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ലു​ട​ന്‍ പൊ​ലീ​സി​നെ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ വി​ശ്വ​സി​ക്ക​രു​തെ​ന്നും അ​ഞ്ച​ല്‍ പൊ​ലീ​സ് അ​റി​യി​ച്ചു.

Related Articles

Back to top button