Latest

അറിയാം പാവയ്ക്കയുടെ ഗുണങ്ങള്‍

“Manju”

ഇച്ചിരി കയ്ച്ചാല്‍ എന്താ, ആരോഗ്യ ഗുണങ്ങളില്‍ പാവയ്ക്കയെ തോല്‍പ്പിക്കാന്‍ ആരുമില്ല പാവയ്ക്ക കഴിച്ചാല്‍ അല്‍പ്പമൊന്ന് കയ്ക്കുമെങ്കിലും അവ നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകള്‍, കാത്സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നതിനും കരളിന്റെയും കണ്ണിന്റെയും ആരോഗ്യത്തിനും രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുന്നതിനും കയ്പക്ക അഥവാ പാവയ്ക്ക സഹായിക്കും. നോക്കാം പാവയ്ക്കയുടെ ഗുണങ്ങള്‍ .
. പാവയ്ക്കയില്‍ നാരുകള്‍ അഥവാ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇത് മലബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കും. അതുകൊണ്ടുതന്നെ മലബന്ധ പ്രശ്‌നമുള്ളവര്‍ പതിവായി പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്.
. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പാവയ്ക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പാവയ്ക്കയ്ക്ക് ആന്റി വൈറല്‍ ഗുണങ്ങളുമുണ്ട്. അതിനാല്‍ പാവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
. പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. അതിനാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തിനും പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്.
. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാനും പാവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം. 100 ഗ്രാം പാവയ്ക്കയില്‍ 17 കാലറി മാത്രമേ ഉള്ളൂ.
. പാവയ്ക്ക പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ചില പ്രോട്ടീനുകളാണ് ഇതിന് സഹായിക്കുന്നത്.

Related Articles

Back to top button