KeralaLatestThiruvananthapuram

സ്കൂള്‍ തുറക്കല്‍: അധ്യാപക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച ഇന്ന്

“Manju”

തിരുവനന്തപുരം: സംസ്ഥനത്തെ സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി ഇന്ന് അധ്യാപക സംഘടന പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള അധ്യാപക സംഘടനാ പ്രതിനിധികളുമായി രാവിലെ പത്തരയ്ക്ക് ഓണ്‍ലൈനായാണ് ചര്‍ച്ച. ക്ലാസുകളുടെ സമയം, ഷിഫ്റ്റ് സമ്പ്രദായം തുടങ്ങി സ്‌കൂള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട ക്രമീകരങ്ങളെ കുറിച്ചായിരിക്കും ചര്‍ച്ച നടക്കുക. എല്ലാ അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും വാക്സിന്‍ സ്വീകരിക്കണം എന്ന ആവശ്യവും ചര്‍ച്ചയില്‍ ഉയര്‍ന്നേക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് സ്‌കൂളുകള്‍ തുറക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. അത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ യോഗത്തില്‍ നല്‍കും. ഇതിനു പുറമെ വിദ്യാര്‍ത്ഥി, യുവജന, തൊഴിലാളി സംഘടനകളുടെ യോഗവും സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരമാണ് യുവജന സംഘടനകളുടെ യോഗം. ശനിയാഴ്ച രാവിലെ വിദ്യാഭ്യാസ സംഘടനകളുടെയും ഉച്ചയ്ക്ക് സ്‌കൂള്‍ തൊഴിലാളി സംഘടനകളുടെ യോഗവും നടക്കും. ശനിയാഴ്ച വൈകുന്നേരം മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗവും ഞായറാഴ്ച എഇഒ, ഡിഇഒമാരുടെ യോഗവും സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. യോഗങ്ങളില്‍ ഉയരുന്ന നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് വിദ്യാഭ്യാസ, ആരോഗ്യ സെക്രട്ടറിമാര്‍ ഞായറാഴ്ചയോടെ സര്‍ക്കാരിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.

Related Articles

Back to top button