KeralaLatestThiruvananthapuram

ബാലഭാസ്‌കറിന്റെ മരണം അപകടം തന്നെയെന്ന്‌ സി.ബി.ഐ.യും

“Manju”

തിരുവനന്തപുരം : വയലിനിസ്‌റ്റ്‌ ബാലഭാസ്‌കറിന്റേത്‌ വാഹനാപകടമരണം തന്നെയെന്ന മുന്‍ നിലപാട്‌ ആവര്‍ത്തിച്ച്‌ സി.ബി.ഐ. കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി. സംഭവത്തില്‍ അട്ടിമറി സംഭവിച്ചിട്ടില്ലെന്നും ദുരൂഹതയില്ലെന്നും സി.ബി.ഐ. ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ തളളണമെന്ന്‌ ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ സി.ബി.ഐ. നിലപാട്‌ വ്യക്‌തമാക്കിയത്‌.

തിരുവനന്തപുരം ദേശീയപാതയില്‍ പളളിപ്പുറം സി.ആര്‍.പി.എഫ്‌. ക്യാമ്പ് ജങ്‌ഷനു സമീപം സെപ്‌റ്റംബര്‍ 25ന്‌ പുലര്‍ച്ചെ 4.30 ന്‌ ആണ്‌ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്‌. നിയന്ത്രണംവിട്ട വാഹനം റോഡരുകിലെ മരത്തിലിടിച്ച്‌ തകരുകയായിരുന്നു. അപകടത്തെതുടര്‍ന്ന്‌ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വനിബാല സംഭവസ്‌ഥലത്തുവച്ചും ബാലഭാസ്‌കര്‍ ചികിത്സയ്‌ക്കിടയിലുമാണ്‌ മരിച്ചത്‌.

Related Articles

Back to top button