InternationalLatest

യുഎഇയില്‍ 276 പേര്‍ക്ക് കൊവിഡ്

“Manju”

അബുദാബി: യുഎഇയില്‍ പുതിയതായി 276 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം .ചികിത്സയിലായിരുന്ന 365 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന്‌ പേരാണ് കൊവിഡ് രോഗം ബാധിച്ച്‌ മരിച്ചത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,36,268 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,28,911 പേര്‍ രോഗമുക്തരായി. 2,100 പേരാണ് രാജ്യത്ത് കോവിഡ് മരണത്തിന് കീഴടങ്ങിയത് . നിലവില്‍ 5,257 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.

Related Articles

Back to top button