KeralaLatest

പുതിയ ചുവടുകളുമായി ‘ഹൈ ഹോപ്സ് ഫിലിം ഫാക്ടറി’

“Manju”

നാല് പങ്കാളികള്‍, ഒരു പ്രൊഡക്ഷന്‍ കമ്പനി, നാല്‍പ്പതില്‍ പരം ചിത്രങ്ങള്‍ നാളിതുവരെ തീയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നു, റിലീസിനൊരുങ്ങി മറ്റു ചിത്രങ്ങള്‍. പറയുന്നത് ഹൈ ഹോപ്സ് ഫിലിം ഫാക്ടറി എന്ന പ്രൊഡക്ഷന്‍ കമ്പനിയെ കുറിച്ചാണ്. നാല് വര്‍ഷം കൊണ്ട് മാത്രം മറ്റു പ്രൊഡക്ഷന്‍ കമ്പനികളോട് കിടപിടിക്കും വിധം വളര്‍ന്നു കൊണ്ടിരിക്കുകയാണ്’ഹൈ ഹോപ്സ് ഫിലിം ഫാക്ടറി’.ബോണി അസ്സനാര്‍, റോബിന്‍ തോമസ്, സോണിയല്‍ വര്‍ഗീസ്, സാക്കിര്‍ അലി എന്നിവരുടെ പങ്കാളിത്തത്തിനു കീഴെ പ്രവര്‍ത്തിച്ചു വരുന്ന പ്രൊഡക്ഷന്‍ കമ്പനിയാണ്’ഹൈ ഹോപ്സ് ഫിലിം ഫാക്ടറി’.ചെറുകിട സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഉദ്ദേശത്തില്‍ രൂപപ്പെട്ട ഈ കമ്പനി ഇത് വരെ 40 ല്‍ പരം ചിത്രങ്ങള്‍ തീയേറ്ററുകളില്‍ എത്തിച്ചിട്ടുണ്ട്, കൂടാതെ കൊറോണയുടെ ഈ സാഹചര്യത്തില്‍ പോലും അന്‍പതോളം ചിത്രങ്ങള്‍ ഒടിടി റിലീസിനും എത്തിച്ചു എന്നത് വളരെ വലിയ കാര്യം തന്നെയാണ്. മാര്‍ക്കറ്റിങ്ങിലൂടെ 200 ല്‍ പരം സിനിമകളുടെ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കാനും സാധിച്ചു.

Related Articles

Back to top button