LatestThiruvananthapuram

പിഎസ് സി ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിന് ശക്തമായ സംവിധാനം

“Manju”

തിരുവനന്തപുരം: നിയമന നിരോധനം കേരളത്തിലില്ലെന്നും ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിന് ശക്തമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 മുതല്‍ നിയമനകാര്യത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. കേരള പി.എസ്.സി.യെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര ഗവണ്‍മെന്റിന് കീഴിലും നിയമന നിയന്ത്രണങ്ങളാണെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. പി.എസ്.സി. എംപ്ലോയീസ് യൂണിയന്‍ 48 മത് സംസ്ഥാന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കൂടുതല്‍ തസ്തികകള്‍ പി.എസ്.സി യുടെ പരിധിയില്‍ കൊണ്ടുവരികയാണ് സര്‍ക്കാര്‍ ലക്ഷ്യം. അഴിമതി രഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വ്വീസ് എന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ നയമാണ്. കഴിവും പ്രാപ്തിയുമുള്ള ജീവനക്കാരെ തെരഞ്ഞെടുത്ത് നിയമന ശുപാര്‍ശ ചെയ്യുന്നതില്‍ പി.എസ്.സിക്ക് വലിയ പങ്കാണുള്ളത്, മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button