IndiaLatest

രാജ്യത്തെ യുവാക്കളെ സ്വയം പര്യാപ്തരാക്കണം : പ്രധാനമന്ത്രി

“Manju”

ഡല്‍ഹി : രാജ്യത്തെ ഓരോ യുവാവിനും അവസരങ്ങള്‍ ലഭിക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . അവരെ എന്നും ചാരി നിര്‍ത്തുന്ന ആശ്രയമായ സഹായമല്ല, മറിച്ച്‌ അവരുടെ അഭിലാഷങ്ങള്‍ അന്തസ്സോടെ നിറവേറ്റുന്നതിന് അവരെ സ്വയം പര്യാപ്തരാക്കുന്ന പിന്തുണയാണ് വേണ്ടതെന്നും മോദി പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയ സേവന രംഗത്ത് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വേളയില്‍ ഓപ്പണ്‍ മാഗസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ നീണ്ട പ്രസ്താവന .

“തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരാന്‍ താല്‍പര്യമുള്ള ആളായിരുന്നില്ല ആദ്യ കാലങ്ങളില്‍ ഞാന്‍. അവിടെ എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല എന്നു കരുതിയിരുന്നു. എന്റെ ആശയം ചെറുപ്പകാലം മുതല്‍ തന്നെ ആത്മീയതയായിരുന്നു. ആളുകളെ സേവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിനു തുല്യമാണ് എന്ന തത്വം തിരിച്ചറിഞ്ഞാണ് ഞാന്‍ ഇന്നത്തെ നിലയിലേക്കെത്തിയത്. അതിന് രാമകൃഷ്ണ പരമഹംസരും സ്വാമി വിവേകാനന്ദനും എന്നെ എപ്പോഴും പ്രചോദനമായിരുന്നു. “പ്രധാനമന്ത്രി പറഞ്ഞു .

ഒരു ചായക്കടക്കാരനായ തനിക്ക് ഇത് സാധിക്കുമെങ്കില്‍ ആര്‍ക്കും ഇത് സാധിക്കും. എനിക്ക് ഉള്ള അതേ കഴിവുകള്‍ ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്കും ഉണ്ടെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടുതന്നെ ഞാന്‍ നേടിയത് ആര്‍ക്കും നേടാം.കഴിവുള്ള 130 കോടി ജനങ്ങളുള്ള ഒരു രാജ്യം. നമ്മുടെ രാജ്യത്തിന് മനുഷ്യരാശിക്കായി നല്‍കാന്‍ കഴിയുന്ന സംഭാവന വളരെ വലുതാണ്. അതുകൊണ്ടാണ് മുകളിലേക്കുള്ള യാത്രയില്‍ ആളുകളെ ശാക്തീകരിക്കുന്നതും പ്രചോദനം നല്‍കുന്നതും എന്റെ അടിസ്ഥാനപരമായ വാസനയായി മാറിയത്.

ഓരോ ചെറുപ്പക്കാര്‍ക്കും അവസരങ്ങള്‍ ലഭിക്കേണ്ടത് പ്രധാനമാണ്. അങ്ങനെ അവസരങ്ങളെക്കുറിച്ച്‌ പറയുമ്പോള്‍, അവരെ ആശ്രയിക്കുന്ന സഹായത്തെ മാത്രമല്ല, അവരുടെ അഭിലാഷങ്ങള്‍ അന്തസ്സോടെ നിറവേറ്റാന്‍ അവരെ സ്വയം പര്യാപ്തമാക്കുന്ന പിന്തുണയെക്കുറിച്ചാണ് ഞാന്‍ ചൂണ്ടിക്കാട്ടുന്നത് .ഇന്ത്യയിലെ 130 കോടി ജനതയക്കും കൊടുക്കാന്‍ ശ്രമിക്കുന്നത് ഈ പിന്തുണ തന്നെയാണ് .മോദി കൂട്ടിച്ചേര്‍ത്തു .

Related Articles

Back to top button