IndiaLatest

കുവൈറ്റില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്ത നിലയില്‍

“Manju”

കുവൈറ്റ്‌: കുവൈറ്റില്‍ ഇബന്‍സിന ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് 35കാരിയായ മലയാളി നഴ്‌സിനെ. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ ജാസിലിന്‍ (35)-നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
അടുത്തിടെ ബ്രെയിനിൽ അര്‍ബുദ ബാധയുള്ളതായി കണ്ടെത്തിയിരുന്നു. ജഹറ ഹോസ്പിറ്റലിൽ ചികില്‍സയിൽ ഇരുന്ന ജാസിലിനെ വിദഗ്ധ ചികിത്സക്കായാണ്‌ ഇബിൻസിന ആശുപത്രിയിൽ കൊണ്ട് വന്നത് .
ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ സിജോ പൗേലാസാണ് ഭര്‍ത്താവ്. മക്കള്‍-ജാസീല്‍, ജോവിന്‍. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ ചെയ്തുവരുന്നു.

Related Articles

Back to top button