InternationalLatest

ജപ്പാന്റെ അടുത്ത പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ

“Manju”

japan pm fumio kishida: ആരാണ് പുതിയ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ? -  who is new japan prime minister fumio kishida | Samayam Malayalam
ജപ്പാന്റെ ഭരണപക്ഷ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റികിന്റെ (എല്‍ഡിപി) ബുധനാഴ്ച നടന്ന നേതൃത്വ വോട്ടെടുപ്പില്‍ വിജയിച്ചതോടെ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കാനൊരുങ്ങുകയാണ് രാജ്യത്തിന്റെ മുന്‍ വിദേശകാര്യ മന്ത്രി കൂടിയായിരുന്ന ഫ്യൂമിയോ കിഷിദ. ഒരു വര്‍ഷത്തെ ഭരണത്തിന് ശേഷം നിലവിലെ പ്രധാനമന്ത്രി യോഷിഹിഡെ സുഗ സ്ഥാനമൊഴിയുന്നതോടെ പ്രധാനമന്ത്രി സ്ഥാനത്തോടൊപ്പം പാര്‍ട്ടി നേതൃത്വവും കിഷിദയ്ക്ക് സ്വന്തമാകും. പാര്‍ട്ടിക്കുള്ളില്‍ ബഹുമാന്യനും നിരവധി പാര്‍ട്ടിപ്രവര്‍ത്തകരുടെയും നേതാക്കളുടെയും പിന്തുണയും കിഷിദയ്ക്കുണ്ടെങ്കിലും അദ്ദേഹം ജനങ്ങളുടെ ഇടയില്‍ അധികം പ്രസിദ്ധനല്ല. ഒക്ടോബര്‍ 4ന് നടക്കാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്ററി സമ്മേളനത്തിന് ശേഷം, കിഷിദ ജപ്പാന്റെ നൂറാമത്തെ പ്രധാനമന്ത്രിയായി ചുതലയേല്‍ക്കും.

രാഷ്ട്രീയക്കാരുടെ നീണ്ട നിരയിലുള്ള കുടുംബത്തില്‍ നിന്നാണ് കിഷിദ വരുന്നത്. 2020ല്‍ യോഷിഹിഡെ സുഗയ്ക്കെതിരെ പരാജയപ്പെട്ടെങ്കിലും, ഈ വര്‍ഷം മത്സരിക്കാനുള്ള ആദ്യ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചത് 64കാരനായ കിഷിദയെയായിരുന്നു. പിതാവിന്റെയും മുത്തച്ഛന്റെയും പാത പിന്തുടര്‍ന്ന് 1993 ലാണ് അദ്ദേഹം ആദ്യമായി രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്. 2012-17 കാലയളവില്‍ എല്‍ഡിപിയുടെ നയ മേധാവിയായും പിന്നീട് വിദേശകാര്യ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഈ സമയത്ത് റഷ്യയും ദക്ഷിണ കൊറിയയുമായി ഇടപാടുകള്‍ നടത്തുന്നത് സംബന്ധിച്ചുള്ള ഉത്തരവാദിത്വങ്ങള്‍ അദ്ദേഹത്തിനായിരുന്നു.

വളരെക്കാലമായി ആണവായുധങ്ങള്‍ നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്ന കിഷിദ, അതിനെ ‘തന്റെ ജീവിതത്തിന്റെ ലക്ഷ്യം’ എന്നാണ് പറഞ്ഞിരുന്നത്. 2016ല്‍ ചരിത്രപരമായ സന്ദര്‍ശനത്തിനായി അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ഹിരോഷിമയിലേക്ക് കൊണ്ടുവരാന്‍ സഹായിച്ചതും ഇദ്ദേഹമാണ്. ഒരു മിതവാദ-ലിബറല്‍ രാഷ്ട്രീയക്കാരനായി വ്യാപകമായി അറിയപ്പെടുന്ന കിഷിദ, യാഥാസ്ഥിതിക പാര്‍ട്ടിയായ എല്‍ഡിപിയെ ഇടത് ആശയങ്ങളിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉന്നത പാര്‍ട്ടി നേതാക്കളുടെ പിന്തുണ അദ്ദേഹത്തിന് ലഭിക്കുന്നുണ്ടെങ്കിലും, വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ കുറഞ്ഞ പൊതുസാന്നിധ്യം കാരണം വ്യക്തി പ്രഭാവം ഇല്ലാതാകുകയും വിമര്‍ശകര്‍ അദ്ദേഹത്തെ ‘നിര്‍ഗുണന്‍’ എന്ന് വിളിക്കാന്‍ ഇടയാക്കുകയും ചെയ്തു.

തിങ്കളാഴ്ചയോടെ പ്രധാനമന്ത്രി സുഗയുടെ പിന്‍ഗാമിയായി കിഷിദ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ഡിപിയുടെ നേതൃത്വ വോട്ടെടുപ്പിനിടെ, രാജ്യത്തെ കൊറോണ വൈറസ് വാക്‌സിന്‍ വിതരണ ചുമതലയുള്ള മന്ത്രിയും ജനപ്രിയനും തുറന്ന സംസാരപ്രിയനുമായ ടാരോ കോനോയെയാണ് കിഷിദ പരാജയപ്പെടുത്തിയത്. ജനസമ്മതി ഇടിഞ്ഞതോടെ താനിനി മത്സരിക്കുന്നില്ലെന്ന് നിലവിലെ പ്രധാനമന്ത്രി സുഗ ആദ്യം തന്നെ അറിയിച്ചിരുന്നു. പുതിയ പദവിയില്‍ കിഷിദയെ കാത്തിരിക്കുന്നത് സുഖകരമായ കാര്യങ്ങളല്ല. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള രാജ്യത്തെ തളര്‍ന്ന സമ്ബദ്‌വ്യവസ്ഥയാണ് കിഷിദയ്ക്ക് മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി.

കൂടാതെ പൊതുജനാരോഗ്യ പ്രതിസന്ധിയുടെ ബാക്കിപത്രങ്ങളും ചൈനയുടെ വര്‍ദ്ധിച്ച വരുന്ന രാഷ്ട്രീയ കുതന്ത്രങ്ങളും കിഷിദയെ കാത്തിരിക്കുന്നുണ്ട്. ‘നമ്മുടെ ദേശീയ പ്രതിസന്ധി തുടരുന്നുണ്ട്. ശക്തമായ ദൃഢനിശ്ചയത്തോടെ കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരെ നമ്മള്‍ കഠിനമായി പോരാടേണ്ടതുണ്ട്. വര്‍ഷാവസാനത്തോടെ ദശലക്ഷക്കണക്കിന് യെന്നിന്റെ (യെന്‍ – ജപ്പാന്‍ കറന്‍സി) ഉത്തേജക പാക്കേജ് സമാഹരിക്കേണ്ടതുണ്ട്” കിഷിദ തന്റെ സ്വീകരണ പ്രസംഗത്തില്‍ പറഞ്ഞു. ജപ്പാനിലെ പുതിയ പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ വലിയ ലക്ഷ്യങ്ങളില്‍, വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ എല്‍ഡിപിയെ വിജയത്തിലേക്ക് നയിക്കുക എന്നത് കൂടിയുണ്ട്.

Related Articles

Back to top button