IndiaLatest

വിമാനം പാലത്തിനടിയില്‍ കുടുങ്ങി

“Manju”

ദില്ലി : എയര്‍ ഇന്ത്യ വിമാനം നടപ്പാലത്തിന്റെ അടിയില്‍ കുടുങ്ങിയ നിലയില്‍. ദില്ലി വിമാനത്താവളത്തിന് പുറത്ത് ദില്ലി ഗുരുഗ്രാം ഹൈവേയിലെ നടപ്പാലത്തിന്റെ അടിയിലാണ് വിമാനം കുടുങ്ങിയത്. സംഭവത്തിന്റെ വീഡിയോ വൈറലായി. പാലത്തിനടിയില്‍ വിമാനം കുടുങ്ങിക്കിടക്കുന്നതും സമീപത്തെ റോഡില്‍ കൂടി വാഹനങ്ങള്‍ പോകുന്നതും വീഡിയോയില്‍ കാണാം.

വിമാനത്തിന്റെ മുന്‍ഭാഗം മുതല്‍ പാതിയോളം ഭാഗം പാലം കടന്നുപോയിട്ടുള്ളതായാണ് ദൃശ്യത്തില്‍ വ്യക്തമാകുന്നത്. വിമാനം മോഷ്ടിക്കപ്പെട്ടതാണോയെന്ന് സംശയം ഉയര്‍ന്നപ്പോഴാണ് എയര്‍ ഇന്ത്യയുടെ വിശദീകരണവുമായി രംഗത്തെത്തിയത്. എയര്‍ ഇന്ത്യ വിറ്റൊഴിച്ച പഴയൊരു വിമാനമാണ് ഇതിന്റെ ഉടമ കൊണ്ടു പോകുന്നതിനിടെ നടപ്പാലത്തിനടിയില്‍ കുടുങ്ങിയത്.

എന്നാല്‍ എങ്ങിനെയാണ് ഇത് പാലത്തിനടിയില്‍ കുടുങ്ങിയതെന്ന് എയര്‍ ഇന്ത്യ വക്താവ് വിശദീകരിച്ചിട്ടില്ല. അത് തങ്ങള്‍ക്ക് അറിയില്ലെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്. 2019 ല്‍ ഇതുപോലെയൊരു സംഭവം നടന്നിരുന്നു. പശ്ചിമബംഗാളിലെ ദുര്‍ഗാപൂരിലാണ് അന്ന് ഉപേക്ഷിക്കപ്പെട്ട ഇന്ത്യ പോസ്റ്റ് എയര്‍ക്രാഫ്റ്റുമായി പോയ ട്രക്ക് കുടുങ്ങിയത്. ഡ്രൈവര്‍ക്ക് പാലത്തിന്റെ ഉയരം കൃത്യമായി മനസിലാക്കാന്‍ കഴിയാതെ പോയതാണ് അപകടത്തിന് കാരണമായതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

Related Articles

Back to top button