IndiaLatest

നടി കങ്കണ റണാവത്ത് ലോക്സഭയിലേക്ക്

“Manju”

ധര്‍മശാല: ബോളിവുഡ് നടി കങ്കണ റണാവത്ത് ലോക്സഭയിലേക്ക് മല്‍സരിച്ചേക്കും. ഹിമാചല്‍ പ്രദേശിലെ മാണ്ഡി ലോക്സഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി കങ്കണയുടെ പേരും ബിജെപി നേതൃത്വം പരിഗണിക്കുന്നു. കോണ്‍ഗ്രസുമായി ശിവസേനയുമായും ഉടക്കി നില്‍ക്കുന്ന കങ്കണയ്ക്ക് പിന്നില്‍ ബിജെപി നിലയുറപ്പിക്കുന്നത് മഹാരാഷ്ട്രയില്‍ വലിയ വിവാദമായിരുന്നു.
കങ്കണയുടെ മുംബൈയിലെ ഫ്ളാറ്റ് പൊളിക്കുന്ന വിഷയം ബിജെപി-ശിവസേന നേതാക്കള്‍ തമ്മിലുള്ള പോരായി മാറിയതും വിവാദമായി. ഈ സാഹചര്യത്തില്‍ കൂടിയാണ് കങ്കണയെ ലോക്സഭയിലെത്തിക്കാന്‍ ബിജെപിയുടെ ആലോചന നടക്കുന്നത്.
മാണ്ഡി ലോക്സഭാ മണ്ഡലത്തിന് പുറമെ ചില നിയമസഭാ മണ്ഡലങ്ങളിലും ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്.
മാണ്ഡി ജില്ലയിലെ ഭംബ്ല ഗ്രാമത്തിലാണ് കങ്കണ ജനിച്ചതും വളര്‍ന്നതും. അവര്‍ അടുത്തിടെ മണാലിയില്‍ പുതിയ വീട് വച്ചിരുന്നു. ഇതും മാണ്ഡി ലോക്സഭാ മണ്ഡലത്തില്‍ വരുന്ന പ്രദേശമാണ്. കങ്കണയെ ഇവിടെ സ്ഥാനാര്‍ഥിയാക്കിയാല്‍ യുവജനങ്ങളുടെ പിന്തുണ കൂടുതല്‍ ലഭിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
മാണ്ഡി ലോക്സഭാ മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന കാര്യത്തില്‍ നടി കങ്കണ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ബിജെപി നേതാക്കള്‍ക്ക് താല്‍പ്പര്യമുണ്ട്. കങ്കണ സ്ഥാനാര്‍ഥിയാകേണ്ട എന്ന അഭിപ്രായമുള്ള ബിജെപി നേതാക്കളമുണ്ട്. പാര്‍ട്ടിക്ക് വേണ്ടി ഏറെ കാലമായി പ്രവര്‍ത്തിക്കുന്ന നേതാക്കളെ മല്‍സരിപ്പിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

Related Articles

Back to top button