LatestvideoVideos

ഡ്രോൺ ചാടിപ്പിടിച്ച് മുതല ; കേട്ടത് കറുമുറു ശബ്ദം മാത്രം 

“Manju”

സിഡ്‌നി : വീഡിയോ ചിത്രീകരിക്കാനായി പറത്തിയ ഡ്രോൺ കടിച്ചെടുത്ത മുതലയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ഓസ്‌ട്രേലിയയിലെ ഡാർവിനിലുള്ള ക്രൊകോഡൈലസ് പാർക്കിലാണ് രസകരമായ സംഭവം നടന്നത്.

മുതലകളെ വേട്ടയാടുന്നത് നിരോധിച്ചതിന്റെ 50 ാം വാർഷികത്തിൽ ജീവികളുടെ വീഡിയോ ചിത്രീകരിക്കാൻ എത്തിയതായിരുന്നു ഓസ്‌ട്രേലിയയിലെ മാദ്ധ്യമമായ ഓസ്‌ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷനിലെ(എബിസി) മാദ്ധ്യമപ്രവർത്തകർ. പാർക്കിലെ മുതലക്കുളത്തിന് മുകളിലൂടെയുള്ള ദൃശ്യങ്ങൾ കൃത്യമായി ചിത്രീകരിക്കാൻ ഡ്രോൺ ഉപയോഗിക്കേണ്ടിവന്നു.

ദൂരെ നിനുള്ള ദൃശ്യങ്ങൾ പകർത്തിയ ശേഷം അടുത്ത് നിന്ന് വീഡിയോ എടുക്കുന്നതിനായാണ് ഡ്രോൺ കുളത്തിനടുത്തേക്ക് കൊണ്ടുവന്നത്. ഇതോടെ മുതല അത് കടിച്ചെടുത്തുകൊണ്ട് വെള്ളത്തിനടിയിലേക്ക് കൊണ്ടുപോയി.

ഒരു നിമിഷത്തിനിടയിലാണ് എല്ലാം സംഭവിച്ചത്. മുതലയുടെ പല്ലുകൾ തമ്മിൽ കൂട്ടിയിടിക്കുന്ന ശബ്ദം മാത്രമാണ് താൻ കേട്ടത് എന്നും ക്യാമറാ മാൻ പറയുന്നു. മുതല തന്നെ ഡ്രോൺ തിരികെ കരയിലേക്ക് എത്തിച്ച് തന്നെങ്കിലും അത് ഉപയോഗശൂന്യമായി എന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. രസകരമായ ഈ വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

Related Articles

Back to top button