IndiaLatest

പുതിയ ടൂറിസ്റ്റ് ട്രെയിന്‍ വരുന്നു

“Manju”

ഡല്‍ഹി: രാജ്യത്ത് പുതിയ ടൂറിസ്റ്റ് ട്രെയിന്‍ വരുന്നു.കോവിഡ് വ്യാപനം കുറഞ്ഞതോടെ വിനോദ സഞ്ചാര മേഖലയെ കൂടുതല്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ എത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ദേഖോ അപ്‌നാ ദേശിന്റെ ഭാഗമായുള്ള ടൂറിസ്റ്റ് ട്രെയിന്‍ ആദ്യ ഘട്ടത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലാണ് നടപ്പിലാക്കുന്നത്.

രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലൂടെയാണ് ടൂറിസ്റ്റ് ട്രെയിന്റെ യാത്ര. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ എസി ഡ്യൂലക്‌സ് കോച്ച്‌ ട്രെയിനാണ് ഒരുക്കിയിരിക്കുന്നത്.പതിനഞ്ച് പകലും 14 രാത്രിയുമടങ്ങിയ യാത്രാ പാക്കേജാണ് വിനോദ സഞ്ചാരികള്‍ക്ക് ലഭ്യമാവുക.

ഡല്‍ഹി സ്റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന യാത്ര രാജ്യത്തിലെ പ്രധാന വടക്ക് കിഴക്കന്‍ രാജ്യങ്ങളിലൂടെ കടന്നുപോകും.ഗുവാഹത്തി,കസിരംഗ ആസാം അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ് ത്രിപുര എന്നീ പ്രദേശങ്ങളിലൂടെ കടന്ന് പോകും. യാത്രയില്‍ ഉദയ്പൂര്‍,അഗര്‍ത്തല കൊഹിമ തുടങ്ങിയ വിനോദസഞ്ചാര മേഖലയും ഉള്‍പ്പെടും. നവംബര്‍ 26ന് ഡല്‍ഹിയില്‍ നിന്നാണ് യാത്ര ആരംഭിക്കുക.വിനോദസഞ്ചാരികള്‍ക്ക് സഫ്ദാര്‍ജുംഗ്, കസിരംഗ കാന്‍പൂര്‍, ലക്‌നൗ, വാരണാസി പട്‌ന തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്നും യാത്രയില്‍ ഒപ്പം ചേരാന്‍ സാധിക്കും വിധമാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്.

Related Articles

Back to top button