KeralaLatestThiruvananthapuram

ഐലന്‍ഡ് എക്‌സ്പ്രസിന്റെ ബോഗിയില്‍ തീപ്പിടിത്തം

“Manju”

തിരുവനന്തപുരം: ബംഗളൂരു- കന്യാകുമരി ഐലന്റ് എക്സ്‍പ്രസിന്റെ ബോഗിയില്‍ തീപിടിത്തം. ബോഗിയുടെ അടിയില്‍ നിന്ന് പുകയുയര്‍ന്നത് നേമത്ത് വച്ച്‌ യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ബ്രേക്കിലുണ്ടായ തകരാറാണ് തീയും പുകയും ഉയരാന്‍ കാരണമായത്. ഫയര്‍ഫോഴ്സെത്തി അണച്ചു. സാങ്കേതിക തകരാര്‍ പരിഹരിച്ച്‌ ട്രെയിന്‍ യാത്ര തുടര്‍ന്നു.

ബോഗിക്കുള്ളിലേക്ക് തീ പടരുന്നതിന് മുമ്പ് അണയ്ക്കാനായതിനാല്‍ വന്‍ അപകടം ഒഴിവായി. തിരുവനന്തപുരത്തുനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. എസ്-വണ്‍ കോച്ചിന്റെ ബ്രേക്ക് ജാമായതാണ് തീപിടിത്തമുണ്ടാകാന്‍ കാരണം.

Related Articles

Back to top button