InternationalLatest

അപൂര്‍വ നാണയ നിധി കണ്ടെത്തി

“Manju”

ശാര്‍ജ: ശാര്‍ജയില്‍ അബ്ബാസിയ കാലഘട്ടത്തിലെ അപൂര്‍വ നാണയങ്ങളുടെ നിധി കണ്ടെത്തി. വടക്കുകിഴക്കന്‍ മേഖലകളില്‍ നടത്തിയ ഉദ്ഖനനങ്ങളിലാണ് നാടോടി ഗോത്രസമൂഹങ്ങളുടെ സംസ്‌കാരങ്ങളുടെ ശേഷിപ്പുകള്‍ കണ്ടെത്തിയത്. സെപ്തംബറില്‍ ശാര്‍ജ എമിറേറ്റിന്റെ മധ്യമേഖലയില്‍ നടത്തിയ ഖനന പ്രവര്‍ത്തനത്തിനിടയിലാണ് അപൂര്‍വ നാണയങ്ങള്‍ കണ്ടെത്തിയതെന്ന് ശാര്‍ജ ആര്‍കിയോളജി അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ. സബാഹ് അബൂദ് ജാസിം പറഞ്ഞു.

മാമോന്‍ നാണയങ്ങളില്‍ ഹാറൂന്‍ അല്‍ റഷീദിന്റെ ഭാര്യ സുബൈദയുടെ (ഉമ്മു ജാഫര്‍) പേരുള്ള നാണയവുമുണ്ട്. പൗരാണിക കാലത്ത് ശാര്‍ജയിലെ നാടോടി ഗോത്രങ്ങള്‍ ഉപയോഗിച്ചിരുന്ന നാണയങ്ങളുടെ നിധിയാണ് കണ്ടെത്തിയത്. സ്ഥിരമായി ഒരിടത്ത് വസിക്കുന്ന ശീലമില്ലാത്ത ബദുക്കള്‍ കൃഷിക്കും മറ്റും അനുയോജ്യമായ സ്ഥലങ്ങള്‍ തേടി നിരന്തരം യാത്ര ചെയ്യും. ചെല്ലുന്നിടത്തൊക്കെ കൃഷിയും കാലിവളര്‍ത്തലും കരകൗശല വസ്തുക്കളുടെ നിര്‍മാണവും പാരമ്ബര്യ ചികിത്സയുടെ വ്യാപനവുമായിരുന്നു അവരുടെ രീതി.

Related Articles

Back to top button