Arts and CultureLatest

പൈതൃകങ്ങളിലൂടെ : ചെമ്മന്തിട്ട ക്ഷേത്രം

“Manju”

ഒരു കാലത്ത് ഒരു ഗ്രാമത്തിന്റെ മുഴുന്‍ ശക്തിസ്രോതസ്സായി നിലനിന്നിരുന്ന ക്ഷേത്രങ്ങളില്‍ പലതും കാലഹരണപോയിട്ടുണ്ട്. എങ്കിലും അവയില്‍ ചിലതെങ്കിലും ഇപ്പോഴും അതുപോലെ തന്നെ സംരക്ഷിക്കപ്പെടുന്നുണ്ട്. അത്തരത്തില്‍ കാലമേറെ പോന്നിട്ടും ഇന്നും സംരക്ഷിച്ചു വരുന്ന പഴമയുടെ അടയാളങ്ങളെ മായാതെ, മറയാതെ സൂക്ഷിക്കുന്ന ചെമ്മന്തട്ട മഹാദേവ ക്ഷേത്രം.

തൃശൂര്‍ ജില്ലയിലെ അതിപുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് ചെമ്മന്തട്ട മഹദേവ ക്ഷേത്രം. കഥകളും കെട്ടുകഥകളും ഒക്കെയായി കിടക്കുന്ന ഈ ക്ഷേത്രം കേരളത്തിലെ തന്നെ പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ്. തൃശൂരില്‍ നിന്നും കുന്നംകുളം പോകുന്ന വഴിയില്‍ കേച്ചേരിക്കടുത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദക്ഷയാഗത്തിനു ശേഷം പാര്‍വ്വതി ദേവിയെ നഷ്ടപ്പെട്ട് രൗദ്രഭാവത്തിലായിരുന്ന ശിവനെയാണ് ചെമ്മന്തട്ട ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.

പഞ്ചപാണ്ഡവരും ചെമ്മന്തട്ടയും ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങള്‍ നോക്കിയാല്‍ പുരാണങ്ങളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണ് എന്നു കാണുവാന്‍ സാധിക്കും. മഹാഭാരത യുദ്ധത്തില്‍ ദ്വിഗ് വിജയം നേടുവാന്‍ പഞ്ചപാണ്ഡവര്‍ തൃശൂരിലെത്തിയത്രെ. അതിനുശേഷം അവര്‍ ധാരാളം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. അതില്‍ സോമേശ്വരം, പൂവണി, ഐവര്‍മഠം, കോതകുറിശ്ശി, ചെമ്മന്തിട്ട . എന്നിവിടങ്ങളിലായി അവര്‍ നിര്‍മ്മിച്ച അഞ്ച് ക്ഷേത്രങ്ങളാണ് പ്രധാനപ്പെട്ടത്. അതില്‍ ഏറ്റവും അവസാനം ഭീമന്‍ നിര്‍മ്മിച്ച് അര്‍ജുനന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് ഈ ചെമ്മന്തിട്ട ക്ഷേത്രം എന്നാണ് വിശ്വാസം. കൂടാതെ, പരശുരാമന്‍ നിര്‍മ്മിച്ച 108 ശിവക്ഷേത്രങ്ങളിലൊന്ന് ഈ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നുണ്ട്.

ആറടി ഉയരത്തിലുള്ള മഹാശിവലിംഗത്തിലാണ് ഈ ശിവനെ ഇവിടെ ദര്‍ശിക്കുവാന്‍ സാധിക്കുക. കിഴക്കോട്ട് ദര്‍ശനമായാണ് ഇവിടെ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവന്റെ രൗദ്രം കുറയ്‌ക്കുവാനായി സമീപത്തു തന്നെ മഹാവിഷ്ണുവിനെയും പ്രതിഷ്ഠിച്ചിരിക്കുന്നു. പുരാവസ്തു വകുപ്പിന്റെ കീഴില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഒരു ക്ഷേത്രം കൂടിയാണ് ചെമ്മന്തിട്ട ക്ഷേത്രം. ഇവര്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള സംരക്ഷിത സ്മാരകം കൂടിയാണ് ഈ ക്ഷേത്രം.

Related Articles

Back to top button