Article

വാക്‌സിൻ: തെറ്റായ വീഡിയോകൾ വിലക്കി യൂ ട്യൂബ്

“Manju”

വാഷിംഗ്ടൺ: വാക്‌സിനേഷനെ പറ്റി തെറ്റായ വിവരങ്ങൾ നൽകുന്ന വീഡിയോകൾക്ക് യൂ ട്യൂബ് വിലക്കേർപ്പെടുത്തി. ആരോഗ്യ വിദഗ്ധർ അംഗീകരിച്ച വാക്‌സിൻ സ്വീകരിക്കുന്നത് അനാവശ്യമാണെന്നും അപകടകരമാണെന്നും ആരോപിക്കുന്ന തരത്തിലുള്ള വീഡിയോകൾക്കാണ് വിലക്കേർപ്പെടുത്തിയത്. വാക്‌സിനേഷനെ സംബന്ധിച്ചുള്ള തെറ്റായ വിവരങ്ങളുടെ ഒഴുക്ക് തടയുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.ആന്റി-വാക്‌സിനേഷൻ പ്രചരിപ്പിക്കുന്ന യൂ ട്യൂബ് ചാനലുകൾ ഇതിനോടകം തന്നെ നീക്കം ചെയ്ത് തുടങ്ങിയിട്ടുണ്ട്.

വാക്‌സിൻ സ്വീകരിക്കുന്നത് വന്ധ്യതയ്‌ക്ക് വരെ കാരണമാകുന്നുവെന്ന് ചിലർ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.വാക്‌സിൻ സ്വീകരിക്കുന്നത് ഭാവിയിൽ കടുത്ത രോഗങ്ങൾക്ക് വരെ കാരണമാകുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങൾ പലരെയും വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്ന് പിന്നോട്ട് വലിച്ചിരുന്നു.

വാക്‌സിൻ സ്വീകരിച്ചവരുടെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കിടാൻ യൂ ട്യൂബ് അനുവാദം നൽകുന്നുണ്ടെങ്കിലും തെറ്റായ സന്ദേശങ്ങൾ നൽകിയെന്ന് കണ്ടെത്തിയാൽ വീഡിയോ ഉടൻ നീക്കം ചെയ്യും. വാക്‌സിനെ പറ്റി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് വാക്‌സിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് യൂ ട്യൂബ് വ്യക്തമാക്കി.

മുൻപ് വാക്‌സിനേഷനെ പറ്റി തെറ്റായ വിവരങ്ങൾ നൽകുന്നതിനെതിരെ ഫേസ്ബുക്കും സമാനമായ രീതിയിൽ നടപടി എടുത്തിരുന്നു.

Related Articles

Back to top button