LatestMalappuram

യുവാവ് മുങ്ങി മരിച്ചു

“Manju”

വടകര: നവീകരിച്ച ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മടപ്പിലാവില്‍ ഓണിയപ്പറമ്പത്ത് ജിജിന്‍ ആണ് മുങ്ങി മരിച്ചത്. നാലര മണിയോടെയാണ് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടയില്‍ ജിജിന്‍ ചിറയില്‍ മുങ്ങിയത്.
ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് എട്ട് മണിയോടെ ജിജിനെ കണ്ടെത്താന്‍ കഴിഞ്ഞത്. ജിജിന്‍ നിര്‍മ്മാണ തൊഴിലാളിയാണ്.വിദേശത്ത് ജോലി ചെയ്ത ശേഷം ഏതാനും മാസം മുമ്പാണ് ജിജിന്‍ നാട്ടിലെത്തിയത്.
വൈകുന്നേരം നാലര മണിയോടെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടയിലാണ് ജിജിന്‍ ചിറയില്‍ മുങ്ങിപ്പോയത്. കരയില്‍ നിന്ന് വെള്ളത്തിലേക്ക് ചാടിയ ജിജിന്‍ പിന്നീട് പൊങ്ങിയില്ല. നാട്ടുകാരും ചിറയില്‍ കുളിക്കാനും നീന്താനും എത്തിയവരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ ആയില്ല. പിന്നീട് ഫയര്‍ഫോഴ്സ് തിരച്ചില്‍ നടത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ചിറ നവീകരണ പ്രവൃത്തി തുടങ്ങിയിരുന്നു. ഒരു കോടി രൂപ ചിലവഴിച്ചാണ് നവീകരണം നടത്തിയത്. ഇതിന് ശേഷം ചിറയുടെ ആഴം വര്‍ധിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button