InternationalLatest

ക്ഷേത്ര മാതൃകയെ പ്രശംസിച്ച്‌ കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍

“Manju”

ദുബായ് : അബുദാബിയിലെ ക്ഷേത്രമാതൃകയെയും നിര്‍മാണ പുരോഗതിയെയും പുകഴ്ത്തി കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍. എക്സ്‌പോ 2020 ഇന്ത്യന്‍ പവിലിയന്‍ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അതിമനോഹരമായ ഒന്നായി ക്ഷേത്രം മാറുമെന്ന് ഇന്ത്യന്‍ പവിലിയനില്‍ ഒരുക്കിയ ക്ഷേത്രമാതൃക സന്ദര്‍ശിച്ച ശേഷം അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രമുഖ വ്യവസായികളായ ലക്ഷ്മി മിത്തല്‍, അനില്‍ അഗര്‍വാള്‍, വിനോദ്, കരണ്‍ അദാനി തുടങ്ങിയവരും ഇന്ത്യയിലെ യു.എ.ഇ. സ്ഥാനപതി ഡോ.അഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബന്ന, കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജോയിന്‍ സെക്രട്ടറി വിപുല്‍, യു.എ.ഇ. ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍, കോണ്‍സല്‍ ജനറല്‍ അമാന്‍ പുരി, മുന്‍ സ്ഥാനപതി നവദീപ് സിങ് സൂരി എന്നിവരും ക്ഷേത്ര മാതൃകയെ പ്രശംസിച്ചു.
ചെങ്കോട്ട, ഗ്വാളിയോര്‍ കോട്ട, ഏകതാ ശില്പം, വാരണാസിയിലെ പടിക്കെട്ടുകള്‍, തഞ്ചാവൂര്‍ ക്ഷേത്രം, അക്ഷര്‍ധാം ക്ഷേത്രം എന്നിവയടക്കം ഇന്ത്യന്‍ പവിലിയനില്‍ പ്രദര്‍ശിപ്പിച്ച പൈതൃക കാഴ്ചകള്‍ പിയുഷ് ഗോയല്‍ നോക്കിക്കണ്ടു.

Related Articles

Back to top button